മോഡിയുടെ മുംബൈ സന്ദര്‍ശനത്തില്‍ ഗഡ്കരി വിട്ടുനിന്നു

മുംബൈ| WEBDUNIA|
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ മുംബൈ സന്ദര്‍ശനത്തില്‍ ബിജെപി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി വിട്ടുവിന്നു. ബിജെപി തിരഞ്ഞെടുപ്പു പ്രചാരണ സമിതി തലവനായി തിരഞ്ഞെടുക്കപ്പെട്ടശേഷമുള്ള മോഡിയുടെ ആദ്യ മുംബൈ സന്ദര്‍ശനമായിരുന്നു ഇത്. മുംബൈയില്‍ എത്തിയ മോഡി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി.

മോഡി പങ്കെടുത്ത യോഗത്തില്‍ നിതിന്‍ ഗഡ്കരി വിട്ടുനിന്നു. പൊതുതിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ സംബന്ധിച്ചാണ് മോഡിയും മുതിര്‍ന്ന നേതാക്കളും ചര്‍ച്ച നടത്തിയത്‌. ശിവസേനായുമായുള്ള ബന്ധം ദൃഡമാക്കുവാനും ചര്‍ച്ചയില്‍ ഉന്നയിക്കും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മഹാരാഷ്ട്രയുടെ ചുമതലയുള്ള നേതാവുമായ രാജീവ്‌ പ്രതാപ്‌ റൂഡി, ദേശീയ വക്‌താവ്‌ പ്രകാശ്‌ ജാവഡേക്കര്‍, ലോക്സഭാ ഉപനേതാവ്‌ ഗോപിനാഥ്‌ മുണ്ടെ, സംസ്ഥാന പ്രസിഡന്റ്‌ ദേവേന്ദ്ര ഫഡന്‍വിസ്‌, നിയസഭാ പ്രതിപക്ഷ നേതാവ്‌ ഏക്നാഥ്‌ ഖഡ്സെ, നിയമസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ്‌ വിനോദ്‌ താവ്ഡെ എന്നിവരടങ്ങുന്ന കോര്‍ കമ്മിറ്റി അംഗങ്ങളുമായാണ്‌ മോഡി പൊതുതിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയത്‌.

ശിവസേനാ-ബിജെപി സഖ്യം ദൃഢമാണെന്നും പാര്‍ട്ടിക്കു നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കുമെന്നും പ്രകാശ്‌ ജാവഡേക്കര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ഉത്തരാഖണ്ഡ്‌ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :