മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 26 ജൂണ്‍ 2013 (14:28 IST)
PTI
രണ്ട് തവണ പീഡനത്തിനിരയായി ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 14, 16 വയസ് പ്രായമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്ത് രൂപ നല്‍കാമെന്ന് പറഞ്ഞ് മൂന്ന് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ വീടിനടുത്തുള്ള കുന്നിന്‍ ചെരിവില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിനു മുന്‍പ് മറ്റൊരു ആണ്‍കുട്ടിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു.
ജൂണ്‍ 20നാണ് അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി പീഡനത്തിനിരയായ വിവരം പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് കൂട്ടുകാരാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം അമ്മയെ അറിയിച്ചത്.
പീഡനം നടന്നതിന്റെ തെളിവുകളൊന്നും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നില്ല. വിശദമായ പരിശോധനയ്ക്കു ശേഷമാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതിന്റെ വിവരം ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്.