സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വന്‍ തരംഗം സൃഷ്ടിച്ച ഷവോമി എത്തുന്നു... സ്മാര്‍ട്ട് ബൈക്ക് ‘Qi സൈക്കിളു‍’മായി

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വന്‍ തരംഗം സൃഷ്ടിച്ച ഷവോമി സ്മാര്‍ട്ട് ബൈക്ക് നിര്‍മ്മാണത്തിലേക്ക് കടക്കുന്നു.

ബെയ്ജിങ്, സ്മാര്‍ട്ട് ഫോണ്‍, ഷവോമി, സ്മാര്‍ട്ട് ബൈക്ക്, Qi സൈക്കിള്, ചൈന beiging, smartphone, xiaomi, smart bike, qi cycle, china
ബെയ്ജിങ്| സജിത്ത്| Last Modified ശനി, 2 ജൂലൈ 2016 (12:52 IST)
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വന്‍ തരംഗം സൃഷ്ടിച്ച ഷവോമി സ്മാര്‍ട്ട് ബൈക്ക്
നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. ഒറ്റ നോട്ടത്തില്‍ ഒരു ന്യൂജെനറേഷന്‍ സൈക്കിളായി തോന്നുന്ന പുതിയ സ്മാര്‍ട്ട് ബൈക്കിന് ‘Qi സൈക്കിള്‍’ എന്ന പേരാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ഒറ്റ ചാര്‍ജിങ്ങില്‍ 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 250W-36V ഇലക്ട്രിക് മോട്ടറും, പാനാസോണിക് 18,650 ബാറ്ററിയുമാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. യാത്രയ്ക്ക് ശേഷം മടക്കി എടുത്തു വയ്ക്കാവുന്ന വിധത്തിലാണ് ഈ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പെടല്‍ ചവിട്ടിയും ഓടിക്കാന്‍ സാധിക്കുന്ന ഈ ബെക്കില്‍ ജി പി എസ് സംവിധാനവും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈക്കിലുള്ള സ്മാര്‍ട്ട് ഡിസ്‌പ്ലേയില്‍ റൈഡറുടെ ഫിറ്റനസ് വിവരങ്ങള്‍ അറിയാന്‍ സാധിക്കും. മുന്നിലും പിന്നിലും ഘടിപ്പിച്ചിരിക്കുന്ന കുഞ്ഞന്‍ ലൈറ്റുകളും Qi സൈക്കിളിനെ വ്യത്യസ്തമാക്കുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷാരംഭത്തില്‍ യെന്‍ബൈക്ക് സി 1 എന്ന മോഡലും കമ്പനി പുറത്തിറക്കിയിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലാണ് ശ്രദ്ധയെങ്കിലും വാട്ടര്‍ പ്യൂരിഫെയര്‍, എംഐ സെറ്റോ ബോക്‌സ്, ടിവി, റൈസ് കുക്കര്‍ ഇങ്ങനെ നീളുന്നതാണ് ഷവോമി കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍. 31,000 രൂപയാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട് ബൈക്കിന്റെ ഏകദേശ വില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :