ജിയോ സിംപിളാണ്, ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് എളുപ്പത്തിലാക്കി ജിയോ റെയിൽ ആപ്പ് !

Last Updated: തിങ്കള്‍, 28 ജനുവരി 2019 (14:05 IST)
ടെലികോം സേവന രംഗത്ത് വലിയ കുതിപ്പുകൾ നടത്തി മുന്നേറുകയാണ് ജിയോ. ഉപ്പോഴിതാ ഇന്ത്യൻ റെയിൽ‌വേയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ജിയോ. ജിയോ റെയിൽ ആപ്പ് ജിയോ ഫോണുകളിൽ മാത്രമാണ് ആദ്യ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്.

ടെയിൻ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് ജിയോ റെയിൽ ആപ്പ്. റിസർ‌വേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഐ അർ സി ടി സി അക്കൌണ്ട് ആവശ്യമില്ല. ജിയോ റെയിൽ ആപ്പിൽ അക്കൌണ്ട് ഓപ്പൺ ചെയ്താൽ ടിക്കറ്റ് വളരെ വേഗത്തിൽ തന്നെ ബുക്ക് ചെയ്യാനാകും.

പി എൻ ആർ സ്റ്റാറ്റസ്, ട്രെയിൻ റൂട്ട്, സീറ്റ് അവൈലബിലിറ്റി തുടങ്ങിയ വിവരങ്ങൾ കൃത്യമായി മനസിലാക്കാനുള്ള സംവിധാനങ്ങൾ ആപ്പിൽ ഒരുക്കിയിട്ടുണ്ട്. ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ, നെറ്റ് ബാങ്കിംഗ്, ഈ വാലറ്റുകൾ തുടങ്ങിയ മറ്റു രീതികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൌകര്യം ആപ്പിൽ ലഭ്യമാണ്.

പി എൻ ആർ സ്റ്റാറ്റസ് ചേഞ്ച് അലേർട്ട്, ലൊക്കേറ്റ് ട്രെയ്ൻ, ഐ ആർ സി ടി സി ഫുഡ് ഓഡർ തുടങ്ങിയ സേവനങ്ങൾ അധികം വൈകാതെ തന്നെ ആപ്പിൽ ലഭ്യമാകും. പ്ലേ സ്റ്റോർ വഴിയും ജിയോ ആപ്പ്സ്റ്റോറിലൂടെയും ജിയോ റെയിൽ ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :