സോഷ്യൽ മീഡിയ അറ്റാക്കൊന്നും ഒരു പ്രശ്നമേയല്ല, ടോളിവുഡിലേക്ക് ചേക്കേറാൻ തയ്യാറെടുത്ത് പ്രിയ വാര്യർ !

Last Modified തിങ്കള്‍, 28 ജനുവരി 2019 (14:21 IST)
ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഒറ്റ ഗാനം കൊണ്ട് ലോകം മുഴുവൻ ശ്രദ്ധ നേടിയ താരമാണ് പ്രിയാ വാര്യർ, മാണിക്യ മലരായ പൂവി എന്ന ഗാനത്തിൽ കുറച്ചുനേരം മാത്രം പ്രത്യക്ഷപ്പെട്ട താരത്തെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ആരാധകരുടെ എണ്ണത്തിൽ പ്രിയ പല ബോളീവുഡ് താരങ്ങളെപ്പോലും പിന്നിലാക്കി.

എന്നാൽ പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയുടെ തന്നെ അക്രമങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു താരത്തിന്. എന്നാൽ ഇതോന്നും പ്രിയ വര്യരെ ബാധിക്കുന്നേയില്ല. താരം തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം നടത്താൻ തയ്യാറെടുക്കുകയാണ് എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വിക്രം കുമാര്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഓഡീഷനും ലുക്ക് ടെസ്റ്റിനുമാ‍യാണ് പ്രിയാ വാര്യരെ ക്ഷണിച്ചിരിക്കുന്നത്. ഈച്ച ചിത്രത്തിലെ നായകനായ നാനിയുടെ നയികാ കഥാപാത്രത്തിനായാണ് പ്രിയക്ക് തെലുങ്ക് സിനിമാ ലോകത്തുനിന്നും ക്ഷണം വന്നിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :