വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 27 ജൂലൈ 2020 (12:51 IST)
മാരുതിയുടെ ജനപ്രിയ ടോൾബോയ് ഹാച്ച്‌ബാക്ക് വാഗൺ ആറിന്റെ 7 സീറ്റർ പതിപ്പ് ഉടൻ വിപണിയിലെത്തിയേക്കും എന്ന് സൂചനകൾ, വാഹനത്തിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയിൽ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഡിസൈൻ മനസിലാവാത്ത വിധം പൂർണമായും മൂടിയ വാഹനം ഡൽഹിയിൽ പരീക്ഷണ ഓട്ടം നടത്തുകയാണ് എന്നാണ് വിവരം. എന്നാൽ വാഹനത്തെ കുറിച്ച് മാരുതി സുസൂക്കി ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നു നടത്തിയിട്ടില്ല,
നിലവിലെ വാഗൺ ആർ ഡിസൈനിനെ അടിസ്ഥാനമാക്കിയായിരിയ്ക്കും 7 സീറ്റർ വാഗൺ ആറും ഒരുങ്ങുക എന്നാണ് റിപ്പോർട്ടുകൾ. ഗ്രില്ല്, ഹെഡ്‌ലാമ്പ് എന്നിവയുടെ ഡിസൈനിൽ മാറ്റം പ്രതീക്ഷിയ്ക്കുന്നുണ്ട്. മാരുതിയുടെ ഹാര്‍ട്ട്‌ടെക്‌ട് പ്ലാറ്റ്‌ഫോമായിരിക്കും ഏഴ് സീറ്റര്‍ വാഗണ്‍ആറിനും അടിസ്ഥാനമാവുക. വാഹന നിരയിൽ എർട്ടിഗയ്ക്ക് താഴെയായിരിയ്ക്കും വാഗൺ ആർ 7 സീറ്ററിന്റെ സ്ഥാനം. 77 ബിഎച്ച്‌പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.