വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 27 ജൂലൈ 2020 (12:16 IST)
മറ്റൊരു ബജറ്റ് സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിയ്ക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി. 4 ജിബി, 64 ജിബി, 6 ജിബി 64 ജിബി എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് റിയൽമി 6ഐ വിപണിയിൽ എത്തിയിരിയ്ക്കുന്നത്. അടിസ്ഥാന വകഭേതത്തിന് 12,999 രൂപയും ഉയർന്ന പതിപ്പിന് 14,999 രൂപയുമാണ് വില.
ഈ മാസം 31ന് ഫ്ലിപ്കാർട്ട് വഴിയും റിയൽമി ഡോട്‌കോമിലൂടെയും സ്മാർട്ട്ഫോൺ വാങ്ങാനാകും. 6.5 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിയ്ക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറയോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിലെ പ്രധാന സവിശേഷതകളിൽ ഒന്ന്. എട്ട് എംപി അള്‍ട്രാ വൈഡ് ക്യാമറ, ബ്ലാക്ക് ആന്റ് വൈറ്റ് പോട്രെയ്റ്റ് ലെന്‍സ്, മാക്രോ ലെന്‍സ് എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ.
16 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. മീഡിയാ ടെക്കിന്റെ ഹീലിയോ ജി90ടി പ്രൊസസർ ആണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ ഒഎസിലാണ് സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. 30 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യത്തോടെയുള്ള 4,300എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്.