വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 27 ജൂലൈ 2020 (12:53 IST)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 480 രൂപ വർധിച്ച് 38,600 രൂപയായി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4825 രൂപയായി. പത്ത് ദിവസം കൊണ്ട് പവന് രണ്ടായിരത്തിലധികം രൂപയാണ് വർധിച്ചത്. ഇടക്ക് വിലയിൽ കുറവ് വന്നെങ്കിലും പിന്നീട് തുടർച്ചയായ വില വർധനവ് രേഖപെടുത്തിയതോടെയാണ് സ്വർണവില പുതിയ റെക്കോർഡിൽ എത്തിയത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് മറ്റു നിക്ഷേപങ്ങളിൽ വലിയ നഷ്ടം നേരിടുകയാണ്. ഈ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമായി സ്വർണം കടക്കാക്കപ്പെട്ടതോടെയാണ് സ്വർണവിൽ വർധിയ്ക്കാൻ തുടങ്ങിയത്. ഈ വർഷം ഫെബ്രുവരിയോടെയാണ് സ്വർണവിലയിൽ തുടർച്ചയായുള്ള വർധനവ് രേഖപ്പെടുത്തി തുടങ്ങിയത്.