സജിത്ത്|
Last Modified വ്യാഴം, 21 ജൂലൈ 2016 (14:16 IST)
പീപ്പിൾസ് കാർ എന്ന പേര് അന്വർത്ഥമാക്കും വിധം ജർമൻ എൻജിനിയറിങ്ങിന്റെ പിൻബലവുമായി അമിയോ സെഡാൻ. മെഴ്ഡിഡീസ് മുതല്‍ ബി എം ഡബ്ല്യു വരെ പ്രതിനിധീകരിക്കുന്ന ഈ പാരമ്പര്യത്തിൽ നിന്നു കൈപൊള്ളാതെ നമുക്കു സ്വന്തമാക്കാനാകുന്ന ആദ്യ കാറാണ് അമിയോ സെഡാൻ.
പോളോയുടെ സെഡാൻ രൂപമാണ് അമിയോ. നാലു മീറ്ററിലും താഴ്ന്ന നീളത്തിൽ ഒതുക്കമുള്ള ഒഴുക്കൻ രൂപമാണ് കാറിനുള്ളത്. കാഴ്ചയിൽ പോളോയന്നെു തോന്നിയ്ക്കുന്ന ഈ കാറിന് നീളം കുറവായതിനാൽ നികുതിയുടെ ആനുകൂല്യവും ലഭിക്കും. വലിയ ഡിക്കി സ്പേസാണ് അമിയോക്കുള്ളത്.
രണ്ട് ബമ്പറുകളിലേയും നേരിയ വ്യത്യാസവും പിന്നിലെ ഡിക്കിയിലുമാണ് ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. സ്കോഡ റാപിഡുമായി ചെറിയ സാമ്യം തോന്നുന്ന രീതിയിലാണ് കാറിന്റെ ഡിക്കിയുടെ രൂപകല്‍പ്പന. കാറിന്റെ ഉൾവശം പൂർണമായും വെന്റോയോടും പോളോയോടുമാണ് കടപ്പെട്ടിരിക്കുന്നത്.
ജർമൻ കാറുകളിൽ കാണ്ടുവരുന്ന റിച്ച്നെസും കറുപ്പും മങ്ങിയ ബീജും ചേർന്ന ഫിനിഷും എ സി വെന്റിലും ഗിയർനോബിലും ക്രോമിയം ലൈനിങ്ങും ഗേജുകളും മീറ്ററുകളും നിയന്ത്രണങ്ങളും മികച്ച കാഴ്ചയേകുന്നവയാണ്. സാധാരണ റോട്ടറി സ്വിച്ചുകൾ വഴിയാണ് എ സിയുടെ നിയന്ത്രണങ്ങൾ.
ജർമൻ കാറുകളെ പോലെ ഡാഷ്ബോർഡിൽ സ്റ്റീയറിങ്ങിനു പിറകിലായാണ് ഹെഡ്‌ലാംപ് സ്വിച്ച്. വളറെ ലളിതമായ സ്റ്റീയറിങ്ങാണ് അമിയോയുടേത്. നല്ല സപ്പോർട്ടുള്ള വലിയ സീറ്റുകൾ ആവശ്യത്തിനു ലെഗ്റൂം ബോട്ടിൽ ഹോൾഡറിൽ ഒരുലീറ്റർ കുപ്പികൾ വയ്ക്കാനുള്ള സൌകര്യവും കാറിലുണ്ട്.
സ്റ്റിയറിങ് സ്റ്റീരിയോ നിയന്ത്രണങ്ങൾ, റിവേഴ്സ് ക്യാമറ, പിൻ എ സി വെന്റ്, റെയിൻ സെൻസിങ്ങ് വൈപ്പറുകൾ, എ ബി എസ്, എയർ ബാഗ്, ക്രൂസ് കൺട്രോൾ എന്നിവയും കാറിന്റെ പ്രത്യേകതയാണ്. ഗിയർ ഷിഫ്റ്റ് അധികമില്ലാതെ തന്നെ സ്‌ലോ സ്പീഡിലും ഓടുമെന്നതാണ് ശ്രദ്ധേയം.
പാർക്കിങ്ങ് അടക്കമുള്ള ബുദ്ധിമുട്ടുള്ള കർമങ്ങൾ അനായാസം നിർവഹിക്കാനാവുന്ന അതേ ഡൈനാമിക്സ്, കൂടിയ വേഗത്തിലെ സ്റ്റെബിലിറ്റിയിലും കാണാനാകും. ഉയർന്ന വേഗത്തിലാണ് ഓടുന്നതെന്ന് പലപ്പോഴും തിരിച്ചറിയില്ല. ഏതു ഗട്ടറും വിഴുങ്ങുന്ന സസ്പൻഷെനാണ് അമിയോയ്ക്ക്. വില 5.4 ലക്ഷം മുതല്‍ 7.27 ലക്ഷം വരെ.