ഇന്റെല്ലി-ഹൈബ്രിഡ് ടെക്നോളജിയുമായി മഹീന്ദ്ര സ്കോര്‍പ്പിയോ വിപണിയിലേക്ക്

പുതിയ മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി മഹീന്ദ്ര സ്‍കോര്‍പിയോ എത്തുന്നു.

Mahindra Scorpio, Intelli-Hybrid, Micro- Hybrid ഇന്റെല്ലി-ഹൈബ്രിഡ്, മഹീന്ദ്ര സ്കോര്‍പ്പിയോ, മൈക്രോ ഹൈബ്രിഡ്
സജിത്ത്| Last Modified വ്യാഴം, 21 ജൂലൈ 2016 (10:38 IST)
പുതിയ മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി മഹീന്ദ്ര സ്‍കോര്‍പിയോ എത്തുന്നു. നിലവിലുള്ള മൈക്രോ ഹൈബ്രിഡ് സിസ്റ്റത്തിനു പകരമായിട്ടാണ് ഇന്റെല്ലി-ഹൈബ്രിഡ് എന്നപേരില്‍ പുതിയ ഹൈബ്രിഡ് സിസ്റ്റമെത്തിക്കുന്നത്. പുതിയ ഹൈബ്രിഡ് സിസ്റ്റമുള്‍പ്പെടുത്തിയിട്ടുള്ള മോഡലിനെ ഉടന്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്ര.

ഡ്രൈവിംഗ് വേളയില്‍ എന്‍ജിന്‍ കൂടുതല്‍ ക്ഷമതകൈവരിക്കുന്നതിനും സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റമായിട്ടുമാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ സിസ്റ്റത്തിനു പുറമേ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ മോട്ടര്‍, ക്ഷമതയേറിയ വലുപ്പമേറിയ ബാറ്ററി, ബ്രേക്ക് എനര്‍ജി വീണ്ടെടുക്കാനുള്ള സംവിധാനം എന്നിവയും ഇന്റെല്ലി-ഹൈബ്രിഡ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

140ബിഎച്ച്‌പി കരുത്തും 330എന്‍എം ടോര്‍ക്കും നല്‍കുന്ന മഹീന്ദ്രയുടെ 2.2ലിറ്റര്‍ എന്‍ജിനിലാണ് ഇന്റെല്ലി-ഹൈബ്രിഡ് സിസ്റ്റം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില ഡ്രൈവിംഗ് വേളകളില്‍ എന്‍ജിന് ചെറിയതോതിലുള്ള ഇലക്‌ട്രിക് പവര്‍ നല്‍ക്കുന്ന മോട്ടാറായിട്ടും ബാറ്ററി ചാര്‍ജുചെയ്യാനുമാണ് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ പ്രവര്‍ത്തിക്കുന്നത്.

ഡല്‍ഹിയിലെ 2000സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ നിരോധനത്തിന് പിന്നാലെ ഇറക്കിയ 1.99ലിറ്റര്‍ എന്‍ജിനില്‍ ഈ സംവിധാനം ഉള്‍പ്പെടുത്തിയിട്ടില്ല. നിരോധനം ഏര്‍പ്പെടുത്തിയതിന് മുമ്പ് തന്നെ 2.2ലിറ്റര്‍ യൂണിറ്റില്‍ പുതിയ ഹൈബ്രിഡ് സിസ്റ്റം ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തിയതുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് കമ്പനി അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :