അനുബന്ധ വാര്‍ത്തകള്‍
- അമ്മയിൽ 99 ശതമാനവും ആശ്രിതർ മാത്രം, നടിക്കൊപ്പമായിരുന്നു അമ്മ നിൽക്കേണ്ടിയിരുന്നതെന്ന് കൈതപ്രം
- കോട്ടക്കലിൽ 20 പേരുടെ അക്കൌണ്ടുകളിലേക്ക് അവർ പോലുമറിയാതെ എത്തിയത് 40 കോടി !
- നീരവ് മോദിക്കെതിരെ ഇന്റെർപോളിന്റെ റെഡ് കോർണർ നോട്ടീസ്
- ക്യൂ നിൽക്കേണ്ട, സമയം ചിലവഴിക്കേണ്ട; മദ്യം ഇനി ബിവറേജസ് കോർപ്പറേഷൻ വീട്ടിലെത്തിച്ചു നൽകും
- ഡെങ്കിപ്പനിയെ തിരിച്ചറിയാം
ഇന്ത്യയിൽ 8000 കോടി മുതൽ മുടക്കാനൊരുങ്ങി വോക്സ് വാഗൺ
ജർമൻ വാഹന നിർമ്മാതാക്കളായ വോക്സ് വാഗൺ 2020നകം ഇന്ത്യയിൽ 8000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ വിപുലമായ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനാണ് കമ്പനിയുടെ തീരുമാനം.
പൂർണമായും വാഹനം ഇന്ത്യയിൽ നിർമ്മിക്കാവുന്ന തരത്തിൽ ഇന്ത്യയിൽ പ്ലാന്റുകൾ വികസിപ്പിക്കാനാണ് വോക്സ് വാഗൺ ലക്ഷ്യമിടുന്നത്. ഇന്ത്യൻ നിർത്തുകൾക്ക് വേണ്ടി മാത്രം പുതിയ മോഡലുകളും കമ്പനി നിർമ്മിക്കും. ഇതിന്റെ ഭാഗമായി എഞ്ചിൻ നിർമ്മാണവും ഇന്ത്യയിൽ ആരംഭിക്കും എന്ന് കമ്പനി അറിയിച്ചു.
സ്‌കോഡയുമായി ചേർന്നാണ് പുതിയ വികസന പദ്ധതിക് വോക്സ് വാഗൺ ഒരുങ്ങുന്നത്. ഇന്ത്യൻ എഞ്ചനീർമാരെയും തൊഴിലാളികളെ ഉപയോഗിച്ചാവും ഞങ്ങൾ കാർ നിർമിക്കുക എന്നും പുതിയ പ്ലാനിലേക്ക് ആവശ്യമായ 90 ശതമാനം സ്പെയറുകളും ഇന്ത്യയിൽ നിന്നു തന്നെ വാങ്ങും എന്നും വോക്‌സ്‌വാഗൺ ഗ്രൂപ്പ് സി ഇ ഒ ബെർണാഡ് മേയർ വ്യക്തമാക്കി.