ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 3 ജൂലൈ 2014 (13:03 IST)
വിജയ് മല്യയുടെ മദ്യരാജാവ് സ്ഥാനം നഷ്ടപ്പെടുന്നു. മല്യയുടെ യുബി ഗ്രൂപ്പിന് കീഴിലെ യുണൈറ്റഡ് സ്‌പിരിറ്റ്‌സിന്റെ നിയന്ത്രണം ഇപ്പോള്‍ വിദേശിയുടെ കൈയ്യിലാണെന്നതാണ് കാരണം.
ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനിയായ ഡിയേഗോയുടെ കൈയ്യിലാണ് ആണ് യുണൈറ്റഡ് സ്‌പിരിറ്റ്‌സിന്റെ നിയന്ത്രണം ഇപ്പോള്‍.
യുണൈറ്റഡ് സ്‌പിരിറ്റ്‌സിന്റെ 26 ശതമാനം ഓഹരികള്‍ 11,448 കോടി രൂപയ്‌ക്കാണ് സ്വന്തമാക്കിയത്. നേരത്തേ ഡിയോഗോയുടെ ഉപസ്ഥാപനമായ റിലേ ബിവി വഴിയും യുണൈറ്റഡ് സ്‌പിരിറ്റ്‌സിന്റെ ഓഹരികള്‍ അവര്‍ സ്വന്തമാക്കിയിരുന്നു. പുതുതായി 26 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുത്തതോടെ, യുണൈറ്റഡ് സ്‌പിരിറ്റ്‌സിന്റെ മൊത്തം 54.78 ശതമാനം ഓഹരികള്‍ ഡിയേഗോയുടെ പക്കലായി.
യുണൈറ്റഡ് സ്‌പിരിറ്റ്‌സിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന്
2012ല്‍ ഡിയോഗോ അറിയിച്ചിരുന്നതാണ്. യുണൈറ്റഡ് സ്‌പിരിറ്റ്‌സിനെ ഏറ്റെടുത്തതോടെ ഡിയോഗൊയ്ക്ക് വലിയൊരു വിപണിയാണ് തുറന്നു ഇന്ത്യയില്‍ കിട്ടിയിരിക്കുന്നത്.