തിരുവനന്തപുരം|
Last Modified വ്യാഴം, 26 ജൂണ്‍ 2014 (11:23 IST)
418 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചതോടെ ബിവറേജില്‍ കച്ചവടം പൊടിപൊടിക്കുന്നു. കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളില്‍ ബിവറേജ് കോര്‍പ്പറേഷന്‍ വഴി വിറ്റത് 1,774 കോടി രൂപയുടെ മദ്യമാണ്.
40.86 ലക്ഷം കെയ്സ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് കോര്‍പറേഷന്‍ ഈ കാലയളവില്‍ വിറ്റത്. മേയ് മാസം മാത്രം ഒന്നര ലക്ഷത്തോളം കെയ്സിന്റെ വര്‍ധന വില്പനയിലുണ്ടായി.
ഫെബ്രുവരിയില്‍ 19. 01 കെയ്സും മാര്‍ച്ചില്‍ 20.72 ലക്ഷവും ഏപ്രിലില്‍ 19.60 ലക്ഷം കെയ്സ് മദ്യമാണ് വിറ്റഴിച്ചത്. മേയ് മാസം ഇത് 21.26 ലക്ഷം കെയ്സായി വര്‍ധിച്ചു.
ഏപ്രില്‍, മേയ് മാസങ്ങളിലായി ആകെ 1,471.61 കോടി രൂപ കോര്‍പറേഷന്‍ സര്‍ക്കാരിന് നല്‍കി.