ഞാൻ ഗതാഗത മന്ത്രിയായിരിക്കുന്നിടത്തോളം ആ വാഹനങ്ങൾ ഇന്ത്യൻ വിപണി കാണില്ല: നിതിൻ ഗഡ്കരി

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 21 ഡിസം‌ബര്‍ 2019 (16:50 IST)
താൻ ഗതാഗത മന്ത്രിയായിരിക്കുന്നിടത്തോളം കാലം. ഡ്രൈവർ ഇല്ലാതെ ഓടുന്ന സമമ്പൂർണ ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കില്ല എന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഓട്ടോ മൊബൈൽ അസോച്ചം മീറ്റിങ്ങിൽ സംസാരിക്കവേ ആയിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്ഥാവന.

25 ലക്ഷം ഡ്രൈവർമാരുടെ കുറവുള്ള രാജ്യമാണ് ഇന്ത്യ. എങ്കിൽ പോലും ഡ്രൈവർ ഇല്ലാ കാറുകൾ അനുവദിക്കാനാകില്ല. വാഹന മേഖലയുടെ വളർച്ചക്കൊപ്പം. ഈ രംഗത്ത് തൊഴിൽ അവസരങ്ങൾ കൂടി വർധിക്കണം. പലപ്പോഴും ഞാൻ നേരിടാറുള്ള ചോദ്യമാണ് ഡ്രൈവറില്ലാ കാറുകൾ എന്നാണ് ഇന്ത്യൻ വിപണിയിലെത്തുക എന്നത്. എന്നാൽ ഞാൻ ഗതാഗത മന്ത്രിയായിരിക്കുന്ന കാലമത്രെയും അതുണ്ടാവില്ല. മന്ത്രി വ്യക്തമാക്കി. ഇന്ത്യ വാഹന സ്ക്രാപേജ് പോളിസി തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് എന്നും ഇത് പൂർത്തിയായാൽ വഹനങ്ങളുടെ നിർമ്മാണ ചിലവിൽ 100 ശതമാനം വരെ കുറവുണ്ടാകും എന്നും മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :