മോഹൻലാലിന്റെ കയ്യിൽ ശസ്ത്രക്രിയ, ഡോക്ടറുമൊത്തുള്ള ചിത്രം പങ്കുവച്ച് താരം !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 21 ഡിസം‌ബര്‍ 2019 (16:11 IST)
കയ്യിലേറ്റ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയ പൂർത്തിയാക്കി,. മോഹൻലാൽ. ദുബായിലെ ബുർജീൽ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം തന്നെ ചികിത്സിച്ച ഡോക്ടറുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവക്കുകയും ചെയ്തു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഭുവനേശ്വർ മചാനിയുമൊത്തുള്ള ചിത്രമാണ് താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരികുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോൾ മോഹൻലാലിന്റെ കയ്യിൽ കറുത്ത ബാൻഡ് എയ്ഡ് ചുറ്റിയിരുന്നു. ബിഗ് ബ്രദർ ചിത്രീകരണത്തിനിടെയാവും താരത്തിന്റെ കയ്യിൽ പരുക്ക് പറ്റിയത് എന്നായിരുന്നു ആരാധാകർ കരുതിയിരുന്നത്. എന്നാൽ ന്യൂസിലൻഡിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് മോഹൽലാലിന് പരുക്ക് പറ്റിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :