സിംഗിൾ ലോഗിനിൽ മുഴുവൻ പെൻഷൻ വിവരങ്ങളും അറിയാം, ഏകീകൃത പോർട്ടലുമായി കേന്ദ്രം

അഭിറാം മനോഹർ| Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (10:52 IST)
പെൻഷൻകാരുടെ ക്ഷേമം മുൻനിർത്തി ഏകീകൃത പോർട്ടലിന് രൂപം നൽകി കേന്ദ്രസർക്കാർ. പൊതുമേഖല ബാങ്കായ എസ്ബിഐയുമായി ചേർന്നാണ് എന്ന പേരിലുള്ള പോർട്ടലിന് രൂപം നൽകിയിരിക്കുന്നത്.

പെൻഷൻ പണം നൽകുന്ന ബാങ്കുകളെ ഏകോപിപിച്ചാണ് പുതിയ പോർട്ടലിന് രൂപം നൽകിയിരിക്കുന്നത്.
പെൻഷൻ വിതരണം,ട്രാക്കിങ് സംവിധാനം തുടങ്ങിയ വിവിധസേവനങ്ങളോട് കൂടിയ പരിഷ്കരിച്ച രൂപമാണ് ഭവിഷ്യ. സിംഗിൾ ലോഗിനിലൂടെ തന്നെ പെൻഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭവിഷ്യയിലൂടെ ഉപഭോക്താക്കൾക്ക് അറിയാനാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :