37 വര്‍ഷത്തിന് ശേഷം അവര്‍ ഒത്തുകൂടി, ഇക്കൂട്ടത്തില്‍ ഒരു സിനിമ സംവിധായകനും !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (10:04 IST)
37 വര്‍ഷങ്ങള്‍ക്കു ശേഷം ആ സുഹൃത്തുക്കള്‍ ഒത്തുകൂടി. വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശൂര്‍ ഹോളി ഫാമിലി എല്‍പി സ്‌കൂളില്‍ പഠിച്ചവരായിരുന്നു അവര്‍. കാലം അവരെ മാറ്റിയെങ്കിലും ആ പഴയ സ്‌നേഹത്തിന് കുറവുണ്ടായിരുന്നില്ല. തന്റെ കൂട്ടുകാരെ കാണാന്‍ സിനിമ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. വീണ്ടും കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരികെ നടന്നുവെന്ന് അദ്ദേഹം പറയുന്നു.

'37 വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ ഹോളി ഫാമിലി എല്‍പി സ്‌കൂളിലെ LP സഹപാഠികളുടെ സംഗമം. അപൂര്‍വ സന്ദര്‍ഭം, മങ്ങിയ ബാല്യകാല ഓര്‍മ്മകള്‍ വീണ്ടും അയവിറക്കി. മനോഹരമായി സംഘടിപ്പിച്ച ഒരു അത്ഭുതകരമായ ദിവസം'-രഞ്ജിത്ത് ശങ്കര്‍ കുറിച്ചു.

ജയസൂര്യയുടെ 'സണ്ണി' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്റെ പുതിയ സിനിമയുടെ തിരക്കുകളില്‍ ആണ്. കോളേജ് ലൈഫും പ്രണയവും ഒക്കെ പറയുന്ന ചിത്രത്തിന് ഫോര്‍ ഇയേഴ്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :