ആ വര്‍ഷം ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം,ലാല്‍ജോസ് മാജിക്കിലൂടെ സാധിച്ചു, കുറിപ്പുമായി സംവിധായകന്‍ സലാം ബാപ്പു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (14:55 IST)
ക്യാമ്പസുകളിലെ യുവമനസ്സുകള്‍ ആഘോഷമാക്കിയ ലാല്‍ജോസ് ചിത്രം ക്ലാസ്‌മേറ്റ്‌സിന് ഇന്നേക്ക് 16 വയസ്സ് തികയുന്നു. 2006 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ക്ലാസ്മെറ്റിസിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സലാം ബാപ്പു എന്നാ ഇന്നത്തെ സിനിമാ സംവിധായകന്റെ കുറിപ്പ് വായിക്കാം.

സലാം ബാപ്പുവിന്റെ വാക്കുകള്‍

മലയാളികളുടെ മനസ്സില്‍ മറക്കാനാകാത്ത നൊസ്റ്റാള്‍ജിയ നിറച്ച ക്ലാസ്മേറ്റ്‌സ് റിലീസായിട്ട് ഇന്നേക്ക് 16 വര്‍ഷങ്ങള്‍ തികയുന്നു, 2006 ആഗസ്ത് 25ന് ചിത്രം റിലീസ് ചെയ്തപ്പോള്‍ എന്റെ ഫോണ്‍ നിലക്കാതെ ശബ്ദിച്ചു കൊണ്ടിരുന്നു, പരിചയക്കാരും അവരുടെ പരിചയക്കാരും തീയറ്ററില്‍ പലവട്ടം ക്യു നിന്ന് ടിക്കറ്റ് കിട്ടാതെ വന്നപ്പോള്‍ ക്ലാസ്മെറ്റിസിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സലാം പാലപ്പെട്ടി എന്ന എന്നെ നിര്‍ത്താതെ വിളിച്ചു, പലര്‍ക്കും ആഴ്ചകള്‍ കാത്തിരുന്നാണ് സിനിമ കാണാന്‍ കഴിഞ്ഞത്, ആ വര്‍ഷം ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, ഏതൊരു സിനിമാ പ്രേമിയെയും മോഹിപ്പിക്കുന്ന വിജയം ഈ ലാല്‍ജോസ് മാജിക്കിലൂടെ സാധിച്ചു.
ആ മനോഹരമായ ക്ലാസ്സ്‌മേറ്റ്‌സ് ഓര്‍മ്മകള്‍ക്ക് ഇന്ന്
16 വര്‍ഷങ്ങള്‍...ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :