അനുബന്ധ വാര്ത്തകള്
- അയൺ ബോക്സ് ഓഫ് ചെയ്യാൻ മറന്നു, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള വീട് പൂർണമായും കത്തി നശിച്ചു
- സ്ത്രീകൾ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം !
- ചെരുപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും !
- കുഞ്ഞുങ്ങളിലെ ഉച്ചയുറക്കം നല്ലതോ ? അറിയൂ ഇക്കാര്യങ്ങൾ !
- ബംഗാളിൽ സി പി എം അനുഭാവികൾ ബി ജെ പിക്ക് വോട്ട് ചെയ്തെന്ന് സീതാറാം യെച്ചൂരി, ബംഗാളിൽ ഇനിയൊരു തിരിച്ചുവരവ് സി പി എമ്മിന് സാധ്യമോ ?
നഖവും മുടിയും വെട്ടുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കൂ !
നഖങ്ങളും മുടിയും മുറിക്കുന്നതിൽ ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ചില പ്രത്യേക ദിവസങ്ങളിൽ നഖം വെട്ടുന്നത് മുടി മുറിക്കുന്നതും സംബന്ധിച്ചുള്ള വിശ്വാസമാണിത്. ചില ആളുകൾ ഇതിൽ വിശ്വസിക്കുന്നില്ല എന്നതാണ് വാസ്‌തവം. എന്നാൽ അങ്ങനെ തള്ളിക്കളയാൻ വരട്ടെ, ഇതിലും ചില കാര്യങ്ങൾ നോക്കാനുണ്ട്.
ഹൈന്ദവ വിശ്വാസ പ്രകാരം തിങ്കൾ ഭഗവാൻ ശിവനും ചൊവ്വ ഹനുമാനും ബുധൻ കൃഷ്‌ണനും വ്യാഴം വിഷ്‌ണുവിനും വെള്ളി ദുർഗ്ഗാ ദേവിയ്‌ക്കും ശനി ശനിദേവനും ഞായർ സൂര്യനും ഉള്ളതാണ്. തിങ്കളാഴ്‌ച നഖവും മുടിയും വെട്ടുന്നത് മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാനിടയാക്കും, പ്രത്യേകിച്ച് കുട്ടികളിൽ. ചെവ്വാഴ്‌ച്ചയാകട്ടെ ആയുസ്സ് കുറയ്‌ക്കുമെന്നാണ് വിശ്വാസം. എന്നാൽ ബുധനാഴ്‌ച നഖവും മുടിയും വെട്ടാൻ അനുയോജ്യമായ ദിവസമാണ്.
വ്യാഴാഴ്‌ച മുടിയും നഖവും വെട്ടുനത് ലക്ഷ്‌മീ ദേവിയെ നിന്ദിക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. എന്നാൽ വെള്ളിയാഴ്‌ച നഖവും മുടിയും വെട്ടുന്നതിൽ തെറ്റില്ല എന്ന് മാത്രമല്ല ഇത് ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കും. ശനിയാഴ്‌ച മുടി മുറിക്കുന്നത് അകാല മരണത്തിന് ഇടയാക്കും. ഞായറാഴ്‌ചയാകട്ടെ പണവും, സമാധാനവും ഒക്കെ ഇല്ലാതാക്കാനും കാരണമാകും.