വെബ്‌ദുനിയ ലേഖകൻ|
Last Modified വ്യാഴം, 5 ഡിസംബര്‍ 2019 (10:54 IST)
കണ്ണൂർ എയർപോർട്ടിൽ വിമാനത്തിനുള്ളിൽനിന്നും സ്വർണ ബിസ്കറ്റുകൾ പിടിച്ചെടുത്തു. അബുദാബിയിൽനിന്നും വന്ന ഗോ എയർ വിമാനത്തിന്റെ സീറ്റിനടിയിൽനിന്നുമാണ് 90ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ ബിസ്കറ്റുകൾ കണ്ടെത്തിയത്. ഇത് കടത്താൻ ശ്രമിച്ചത് ആര് എന്നതിനെ കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചിട്ടില്ല.
രാവിലെ 3.45നാണ് അബുദാബിയിൽനിന്നുമുള്ള വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. യാത്രക്കാരെ ഇറക്കിയ ശേഷം വിമാനത്തിൽ നടത്തിയ സുർക്ഷാ പരിശോധനയിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണ ബിസ്കറ്റുകൾ കണ്ടെത്തിയത്. രണ്ട് കവറുകളിലായി പത്ത് വീതം ബിസ്കറ്റുകൾ പായ്ക്കിംഗ് ടേപ്പ് ഉപയോച്ച് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്.
രണ്ട് കിലോ 336 ഗ്രാം തൂക്കം പിടിച്ചെടുത്ത സ്വർണത്തിന് ഉണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കാസർഗോഡ് സ്വദേശിയായ നൌഫലിൽനിന്നും രണ്ടരലക്ഷം രൂപയും മൂന്ന് കിലോ കുങ്കുമപ്പൂവും പിടികൂടി. അബുദാബിയിൽനിന്നുമാണ് ഇയാൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്.