ഒറ്റ ചാർജിൽ 500 കിലോമീറ്റർ താണ്ടാം, ടെസ്‌ല മോഡൽ വൈ അടുത്തമാസം വിപണിയിലേക്ക് !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 28 ഫെബ്രുവരി 2020 (16:41 IST)
ആഡംബര ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ പുതിയ ക്രോസോവർ മോഡൽ വൈ അടുത്ത മാസം വിപണിയിൽ വിൽപ്പനക്കെത്തും. ടെസ്‌ല വാഹന ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ വാഹനമായ മോഡൽ 3യെ അടിസ്ഥാനപ്പെടുത്തിയാണ് മോഡൽ വൈ ഒരുക്കിയിരിക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ക്രോസോവറിനെ ടെസ്‌ല വിപണിയിൽ അവതരിപ്പിച്ചിരുന്നു. ജനുവരിയിൽ
വാഹനത്തിന്റെ വാണിജ്യടിസ്ഥാനത്തിലുള്ള നിർമ്മാണം ടെസ്‌ല ആരംഭിച്ചിരുന്നു. നിശ്ചയിച്ചതിലും നേരത്തെയാണ് വാഹനം വിപണിയിൽ എത്തുന്നത്. ഒറ്റ ചാർജിൽ ടെസ്‌ല വൈ 500 കിലോമീറ്റർ താണ്ടും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആഗസ്റ്റിന് ശേഷമായിരിക്കും വാഹനം വിൽപ്പനക്കെത്തുക എന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത് എങ്കിലും വാഹനത്തിന്റെ നിർമ്മാണം ടെസ്‌ല വേഗത്തിലാക്കിയതോടെയാണ് പ്രതീക്ഷച്ചതിലും നേരത്തെ വാഹനം വിപണിയിലെത്തുന്നത്. ബുക്ക് ചെയ്തവർക്ക് വാഹനം കൈറുന്ന തീയതി വ്യക്തമാക്കി ടെസ്‌ല സന്ദേശം അയക്കാൻ ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :