ശ്വാസകോശത്തിൽ ചെളിയും വെള്ളവും, ദേവനന്ദ മുങ്ങിമരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 28 ഫെബ്രുവരി 2020 (16:50 IST)
തിരുവനന്തപുരം: ദേവനന്ദ മുങ്ങി മരിച്ചതെന്ന് പോറ്റ്മോർട്ടം റിപ്പോർട്ട്. മുറിവുകളോ ചതവുക്ലോ ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങളോ മൃതദേഹത്തിൽ ഇല്ല എന്ന് ഇൻക്വസ്റ്റിൽ കണ്ടെത്തിയിരുന്നു. കാലുവഴുതി പുഴയിൽ വീണതാവാം എന്നാണ് നിഗമനം. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി. പള്ളിമൺ ഇളവൂരിൽ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഇന്നലെ രാവിലെയോടെയാണ് ദേവനന്ദയെ കാണാതാവുന്നത്. ഉടൻ തന്നെ സമീപത്തെ ആറ്റിൽ ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. കുട്ടിയെ കണ്ടെത്തുന്നതിനയി വാഹനങ്ങൾ ഉൾപ്പടെ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

എന്നാൽ ഇന്ന് രവിലെ വീടിന് 500 മീറ്ററോളം മാറി ആറിന്റെ വിജമായ പ്രദേശത്തുനിന്നും ദേവനന്ദയുടെ മൃതദേഹം മുങ്ങൽ വിദഗ്ധർ കണ്ടെത്തുകയായിരുന്നു. ആറിന്റെ അരികിലെ കുറ്റിക്കാടിനോട് ചേർന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ പ്രദേശവാസികൾ ദുരൂഹത ഉന്നയിച്ചിരുന്നെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ദുരൂഹതകൾ അകലുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :