20 ഫ്രെയിംസ് പെർ സെക്കൻഡ്, 4K ഡിസ്പ്ലേ, ഡോൾബി അറ്റ്മോസ്, അമ്പരപ്പിക്കാൻ സോണി എക്സ്‌പീരിയ വൺ II !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 28 ഫെബ്രുവരി 2020 (15:18 IST)
സ്മാർട്ട്ഫോൻ ടെക്‌നോളജിയിൽ അമ്പരപ്പിക്കുന്ന സാങ്കേതിക തികവുമായി തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് സോണി. സെക്കൻഡിൽ 20 ഫ്രെയിമുകൾ പകർത്താൻ സാധികുന്ന ലോകത്തിലെ അദ്യ സ്മാർട്ട്ഫോണാണ് എക്സ്‌പീരിയ വൺ II. ഡിഎസ്എൽആർ ക്യാമറകൾക്ക് സമാനമായ സാങ്കേതികവിദ്യയാണ് സോണി 5G സ്മാർട്ട്‌ഫോണിലേക്ക് നൽകിയിരിക്കുന്നത്.

ഇതുമാത്രമല്ല പ്രത്യേകതകൾ ഏറെയുണ്ട് എക്സ്‌പീരിയ വൺ II ന്. 6.5 ഇഞ്ച് 4K സിനിമ വൈഡ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. സോണി എന്റർടെയിൻമെന്റ്സിന്റെ സഹകരണത്തോടെ ഡോൾബി അറ്റ്മോസ് സംവിധാനവും ഫോണിൽ ഒരുക്കിയിട്ടുണ്ട്. 360 ഡിഗ്രി റിയൽറ്റി ഓഡിയോ അനുഭവം നൽകുന്ന ഫ്രണ്ട് സ്റ്റീരിയോ സ്പീക്കറുകൾ മികച്ച ശബ്ദ അനുഭവം നൽകും.

ക്യമറയിലാണ് നിരവധി പ്രത്യേകതകൾ ഉള്ളത്. സോണിയുടെ അൽഫ സാങ്കേതികവിദ്യയിലുള്ള ട്രിപ്പിൾ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 3D ഐടിഒഎഫ് സെയ്ഫ് ഒപ്ടിക് ലെൻസുകളാണ് ക്യാമറകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോഫോക്കസ്, ഓട്ടോ എക്സ്പോഷർ, റിയൽ ടൈം ഐ ട്രാക്കിങ് എന്നീ സംവിധാനങ്ങൾ ക്യാമറയിൽ ഒരുക്കിയിട്ടുണ്ട്.

ആൾട്ടയുടെ സിനിമാട്ടോഗ്രാഫി പ്രോ സംവിധാനം കരുത്തുനൽകുന്ന വീഡിയോ റെക്കോർഡിങ് ആണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഇത് ദൃശ്യങ്ങൾ കൂടുതൽ സിനിമാറ്റിക് ആക്കാൻ സഹായിക്കും. പ്രൊഫഷണലായി തന്നെ ക്യാമറയെ നിയന്ത്രിക്കാനും ഈ സംവിധാനം സഹായിക്കും. ക്വാൽകോമിന്റെ കരുത്തുറ്റ സ്നാപ്‌ഡ്രാഗൺ 865 പ്രൊസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :