പ്രീമിയം ഹാച്ച്‌ബാക്ക് അൾട്രോസിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് ടാറ്റ

Last Modified ചൊവ്വ, 25 ജൂണ്‍ 2019 (18:16 IST)
പ്രീമിയം ഹാച്ച്‌ബാക്കായ ആൾട്രോസ് ഉടൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. വാഹനത്തെ വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി. വാഹനത്തിന്റെ വെബ്സൈറ്റ് കമ്പനി ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ ന്യുഡൽഹി ഓട്ടോഷോയിലാണ് 45 എക്സ് എന്ന കോഡ് നാമത്തിൽ വാഹനത്തിന്റെ കണസെപ്റ്റ് മോഡലിനെ അവഹരിപ്പിച്ചത്. വാഹനത്തെ എന്ന് വിപണിയിൽ അവതരിപ്പിക്കും എന്നകാര്യം ടാറ്റ
വ്യക്തമാക്കിയിട്ടില്ല.

ടാറ്റയുടെ ഇംപാക്ട് ഡിസൈൻ 2.0 ഫിലോസഫിയിലാണ് ആൾട്രോസിന്റെ രൂപ‌കൽപ്പന. ജാഗ്വാർ ലാൻഡ് റോവറിന്റെ സാങ്കേതിക സഹായം ഉൾക്കൊണ്ടുകൊണ്ടാണ് ആൾട്രോസ് എത്തുന്നത് എന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രിമിയം ഫീച്ചറുകൾ ഉൾക്കൊള്ളുന്നതായിരികും ടാറ്റ ആൾട്രോസ്. ഹാച്ച്‌ബാക്ക് വിഭാഗത്തിലെ തന്നെ ഏറ്റവും മികച്ച കരുത്തും ഇന്റീരിയർ ഫീച്ചറുകളും ഉള്ള വാഹനമാണ് ആൾട്രോസ് എന്നാണ് ടാറ്റ അവകാശപ്പെടുന്നത്.



കടൽപക്ഷിയായ ആൾട്രോസിൽനിന്നുമാണ് ടറ്റ വാഹനത്തിന് പേര് കണ്ടെത്തിയിരിക്കുന്നത്. രണ്ട് പെട്രോൾ എഞ്ചിനുകളിലായിരിക്കും അൾട്രോസ് വിപണിയിലെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെക്സണിലെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും, ടിയാഗോയിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനുമാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത് എങ്കിലും വാഹനത്തിന്റെ എഞ്ചിന് സംബന്ധിച്ച വിവരങ്ങൾ ടാറ്റ പുറത്തുവിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :