സ്ത്രീകൾക്കായി ആഭ്യന്തരപരാതി സെൽ: ഇത് അമ്മക്കുള്ളിൽ‌ നിന്നും പുറത്തുനിന്നുമുള്ള വനിതാ പോരാട്ടത്തിന്റെ ആദ്യ വിജയം !

Last Updated: ചൊവ്വ, 25 ജൂണ്‍ 2019 (15:53 IST)
നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അംഗമായ സിനിമാ അഭിനയതാക്കളുടെ സംഘടനയായ അമ്മയിൽ വലിയ പൊട്ടിത്തെറികളാണ് രൂപപ്പെട്ടത്. അമ്മയിലെ അംഗങ്ങൾ രണ്ട് ചേരികളായി തിരിഞ്ഞു. പരസ്‌പരം കുറ്റപ്പെടുത്താൻ ആരംഭിച്ചു. അതുവരെ ഉണ്ടയിരുന്ന എതിർപ്പുകൾ എല്ലാം മറ നീക്കി പുറത്തുവന്നു. അമ്മയിലെ വനിതാ അംഗങ്ങൾ നേതൃത്വത്തിന് എതിരെ കലാപക്കൊടി ഉയർത്തി,

അമ്മയിൽനിന്നും അക്രമിക്കപ്പെട്ട നടി ഉൾപ്പടെ രാജിവച്ച് പുറത്തുവരികയും ചെയ്തു. അമ്മയുടെ നേതൃത്വത്തിൽ നിന്നും സ്ത്രീകളെ മനപ്പുർവം മറ്റിനിർത്തുന്നു എന്ന് വനിതാ അഭിനയതാക്കൾ പരാതിയും ഉയർത്തി. ഈ പരാതികൾക്കൊന്നും നേതൃത്വഥിന്റെ ഭാഗത്തുനിന്നും മറുപടി ലഭിക്കാതെ വന്നതോടെയാണ് വിമൺ ഇൻ കളക്ടീവ് എന്ന് പേരിൽ സിനിമ രംഗത്തുള്ള വനിത കലകാരികൾ ചേർന്ന് സ്വതാന്ത്ര സംഘടന രൂപീകരിച്ചത്.

അമ്മയിൽ വനിത അഭിനയത്രിമാർക്കെതിരെ നടക്കുന്ന തെറ്റായ നിലപാടുകൾക്കെതിരെ പുറത്തുനിന്നും പോരാടുക എന്ന ദൗത്യം വിമൺ ഇൻ സിനിമ കളക്ടീവ് ഏറ്റെടുക്കുകയും ചെയ്തു. ഡബ്യുഡിസി യുടെ വെളിപ്പെടുത്തലുകൾ വലിയ വിവാധമായി മാറിയതോടെ ആമ്മക്ക് അഭിനയത്രിമാരെ ചർച്ചക്ക് ക്ഷണിക്കേണ്ടതായി വന്നു, അമ്മയിലെ നേതൃത്വത്തിൽ വനിതാ അംഗങ്ങൾക്ക് പ്രാതിനിധ്യം നൽകുക. അമ്മക്കുള്ളിൽ തന്നെ സ്ത്രീകൾക്കായി ആഭ്യന്തര സെൽ രൂപീകരിക്കുക എന്നതായിരുന്നു പ്രധാന ആവശ്യം.

തുടക്കത്തിൽ എതിർ നിലപാടാണ് സ്വീകരിച്ചിരുന്നത് എങ്കിലും ഒടുവിൽ ആവശ്യങ്ങൾ അമ്മക്ക് അംഗീകരിക്കേണ്ടതായി വന്നു. സ്ത്രീകൾക്ക് പ്രത്യേകം പ്രശ്നപരിഹാര സെൽ രൂപീകരിക്കുന്നതിനയി അമ്മയുടെ ഭരണഘടന ഭേതഗതി ചെയ്യാൻ തീരുമാനമായി. അമ്മയിലെ നേതൃത്വംത്തിൽ വനിത അംഗങ്ങൾക്ക് കൂടുതൽ സ്ഥാനങ്ങൾ നൽകാനും വൈസ് പ്രസിഡന്റ് സ്ഥാനം വനിതകൾക്കായി മാറ്റിവക്കാനുമുള്ള വലിയ തീരുമാനങ്ങളും ഇണ്ടായിരികുന്നു. ആമ്മക്ക് ഉള്ളിൽനിന്നും പുറത്തുനിന്നും പോരാടിയ വനിത അംഗങ്ങളുടെ ആദ്യ വിജയമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :