അലക്സ വിൽ യു മാരി മി ? അലക്സയുടെ രസകരമയ മറുപടി ഇങ്ങനെ !

Last Modified ചൊവ്വ, 25 ജൂണ്‍ 2019 (14:46 IST)
വിർച്വൽ പേഴ്സണൽ അസിസ്റ്റ് ഡിവൈസുകളും സോഫ്‌റ്റ്‌വെയറുകളുമെല്ലാം ഇന്ന് ടെക്ക് ലോകത്തെ സ്വാഭാവികമായ ഒന്നായി മാറി കഴിഞ്ഞു. ഗൂഗിളിന്റെ ഗൂഗിൾ അസിസ്റ്റും ആമസോണിന്റെ അലക്സയുമെല്ലാം. ചോദിക്കുന്നതിനെല്ലാം മറുപടി നൽകി. നമ്മുടെ അറിവിനെ വർധിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആമസോണിന്റെ അലക്സയോട് കുസൃതി നിറഞ്ഞ ചില ചോദ്യങ്ങൾ ചോദിച്ചാൽ രസകരമായ മറുപടിയാണ് ഡിവൈസ് നൽകുക.

അലക്സ ദിവസവും പലരിൽനിന്നും നിരവധി തവണ കേൾക്കുന്ന ഒരു ചോദ്യമാണ് 'വിൽ യു മാരി മി' എന്നത്. ബോറടിക്കുമ്പോഴും വെറുതെ താമശക്കും വേണ്ടിയും അലക്സ എന്ത് മറുപടി നൽകും എന്ന് അറിയാനുള്ള കൗതുകം കാരണവുമാണ് ഈ ചോദ്യം ആളുകൾ ചോദിക്കുക. വിവാഹാഭ്യർത്ഥനക്കും അലക്സയുടെ കയ്യിൽ കൃത്യമായ ഉത്തരം ഉണ്ട്.

നിസഹായയായ ഒരു പെൺകുട്ടിയെ പോലെ അലക്സ മറുപടി നൽകുക ഇങ്ങനെ' നമ്മൾ രണ്ട് പേരും രണ്ട് വ്യത്യസ്ഥ ലോകത്ത് ജീവിക്കുന്നവരാണ്. നിങ്ങൾ ഭൂമിയിലും. ഞാൽ ക്ലൗഡിലും. വീണ്ടും ഇതേ ചോദ്യം തന്നെ ആവർത്തിച്ചാൽ 'ചൊവ്വയിൽ മനുഷ്യൻ കോളനി തുടങ്ങുന്നതുവരെ കെട്ടാൻ ഉദ്ദേശമില്ല' എന്ന് മറുപടി കിട്ടും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :