തമിഴ്‌നാട്ടില്‍ ചക്കയ്ക്ക് പൊന്നുംവില; ഒരു ചക്കയ്ക്ക് 500 രൂപ വരെ ലഭിക്കും

തമിഴ്‌നാട്ടില്‍ ചക്കയ്ക്ക് പൊന്നുംവില; ഒരു ചക്കയ്ക്ക് 500 രൂപ വരെ ലഭിക്കും

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 10 മെയ് 2016 (10:10 IST)
വിപണി കീഴടക്കി മുന്നേറുകയാണ്. ഒരു കാലത്ത് നമ്മുടെ നാട്ടില്‍ വീട്ടിലും തൊടിയിലും ആവശ്യം കഴിഞ്ഞും വെറുതെ കളഞ്ഞുപോയ ചക്കകളുള്ള ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന് അത് മാറിയിരിക്കുകയാണ്. ആവശ്യം കഴിഞ്ഞുള്ള ചക്കയെ തേടി പുറംനാട്ടില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയിരിക്കുന്നു.

മൂപ്പത്തൊത്ത ചക്കയ്ക്ക് 25 മുതല്‍ 40 രൂപ വരെ ലഭിക്കുന്നുണ്ട്. കേരളത്തില്‍ ഇങ്ങനെയാണ് വിലനിലവാരമെങ്കില്‍ അയല്‍സംസ്ഥാനമായ തമിഴ്‌നാട് എത്തുമ്പോഴേക്കും കാര്യങ്ങള്‍ അടിമുടി മാറും. ചിലയിടങ്ങളില്‍ 500 രൂപ വരെ ഒരു ചക്കയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, തിരുവനന്തപുരത്ത് ഒത്ത ഒരു ചക്ക നാലായി മുറിച്ചാല്‍ ഒരു ഭാഗത്തിന് 250 രൂപയാണ് വില. അതായത്, ഒരു ചക്കയ്ക്ക് 1000 രൂപ വരെ ലഭിക്കും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ കാലങ്ങളായി ചക്കയും മാങ്ങയും വില്‍ക്കുന്നവര്‍ക്ക് വിപണിയിലെ പുതിയ മാറ്റം ജീവിതത്തിലും പുതിയ പ്രതീക്ഷ നല്കുന്നതാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :