Last Modified തിങ്കള്‍, 2 മെയ് 2016 (17:01 IST)
ഇന്ത്യയിലെ ഏതെങ്കിലുമൊരു ഭാഷയിലെ മറ്റേതെങ്കിലുമൊരു സൂപ്പര്‍സ്റ്റാറിന് അവകാശപ്പെടാനാകാത്ത സ്ഥാനമാണ് രജനികാന്തിനുള്ളത്. യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍. അത് തെളിയിക്കുന്ന പ്രകടനമാണ് രജനികാന്തിന്‍റെ ‘കബാലി’യുടെ ടീസര്‍ കാഴ്ചവയ്ക്കുന്നത്.
വെറും 24 മണിക്കൂര്‍ കൊണ്ട് 50 ലക്ഷം പേരാണ് കബാലിയുടെ ടീസര്‍ കണ്ടത്. ഇതുവരെയുള്ള കാഴ്ചക്കാരുടെ എണ്ണം 57 ലക്ഷം കടന്ന് മുന്നേറുകയാണ്. രണ്ടര ലക്ഷത്തിലേറെ ലൈക്കുകളാണ് ടീസര്‍ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.
24 മണിക്കൂര്‍ കൊണ്ട് ഷാരുഖ് ഖാന്‍ ചിത്രമായ ‘ദില്‍വാലേ’യുടെ ട്രെയിലര്‍ സൃഷ്ടിച്ച 36 ലക്ഷം കാഴ്ചക്കാര്‍ എന്ന റെക്കോര്‍ഡാണ് കബാലി ഇപ്പോള്‍ തകര്‍ത്തെറിഞ്ഞിരിക്കുന്നത്.
66 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ രജനി ആരാധകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.