സര്‍വത്ര വിഷമയം ! വിഷം തിന്നുന്ന മലയാളി

വിഷം കഴിക്കാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാകില്ല, എന്നാല്‍ നാം പോലും അറിയാതെ നമ്മള്‍ ദിവസവും വിഷം കഴിക്കുകയാണ്. പച്ചക്കറിയിലൂടെ, പഴങ്ങളിലൂടെ. ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിയില്ലെങ്കി

aparna shaji| Last Updated: ഞായര്‍, 8 മെയ് 2016 (15:05 IST)
വിഷം കഴിക്കാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാകില്ല, എന്നാല്‍ നാം പോലും അറിയാതെ നമ്മള്‍ ദിവസവും വിഷം കഴിക്കുകയാണ്. പച്ചക്കറിയിലൂടെ, പഴങ്ങളിലൂടെ. ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിയില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് മാരക രോഗങ്ങളാണ്. രോഗങ്ങളെ അതിഥിയായി ക്ഷണിച്ച് വരുത്താന്‍ ആഗ്രഹിക്കുന്നവരല്ല മനുഷ്യര്‍. എന്നാല്‍ ഇങ്ങനെ പോയാല്‍ രോഗം നമ്മെ വിട്ട് പോകാതെയാകും.
ശരീരത്തിലേക്ക് വിഷത്തെ കയറ്റി വിടുന്ന കളര്‍ഫുള്‍ ഭക്ഷണ സാധനങ്ങളില്‍ ചിലത് പരിചയപ്പെടാം.

ആപ്പിള്‍:

മാരക വിഷം കുത്തിനിറച്ചും മെഴുക് പുരട്ടി കുട്ടപ്പനാക്കിയും നമ്മെ കൊഞ്ഞനം കുത്തി ചിരിക്കുന്ന പഴങ്ങളില്‍ മുഖ്യനാണ് ആപ്പിള്‍. ഇന്ത്യന്‍ ആപ്പിളിന്റെ സീസണ്‍ ജനുവരി മുതല്‍ ജൂലൈ വരെയാണ്. എന്നാല്‍ ഏത് കാലത്തും വിപണിയില്‍ സുലഭമാണ് ഈ താരം. ഇതെങ്ങനെ സാധിക്കുന്നുവെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ആപ്പിളുകള്‍ അസാകാര്‍ബിക് എന്ന ആസിഡ് ഉപയോഗിച്ച് കഴുകിയാണ് സൂക്ഷിക്കുന്നത്. ഇതോടെ അവ സുന്ദരമാകുന്നു. തുടര്‍ന്ന് മെഴുകുപുരട്ടി മിനുമിനുത്തതാക്കുന്നതോടെ കുട്ടപ്പനാകുന്നു. ഇതാണ് ആപ്പിളിന് പൊതുവെ നല്‍കുന്ന ചികിത്സ. ഇതുകഴിഞ്ഞാല്‍ മിനിമം ഒരു വര്‍ഷത്തേക്ക് ആപ്പിള്‍ തിളങ്ങി നില്‍ക്കും. തൊലിയില്‍ നിറവ്യത്യാസം കാണില്ല. അതുകൊണ്ട് മനസ്സിലാകുകയുമില്ല.

തണ്ണിമത്തന്‍:

ഭക്ഷണം കഴിഞ്ഞാല്‍ മധുരം എന്നൊരു പഴമൊഴിയുണ്ട്. അതിനുവേണ്ടി പലരും കഴിക്കുന്നത് തണ്ണിമത്തനാണ്. ഒരു ഇടത്തരം ചുവപ്പായിരുന്ന വത്തക്കയെ ആദ്യമൊക്കെ ആര്‍ക്കും വേണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ ഇതിന്റെ നിറം കൂടീ വന്നു. ഇത് കൃത്രിമമായി ഇന്‍ജക്ട് ചെയ്യുന്നതാണ്. ഇതിനായി ചുവപ്പ് കളറിലുള്ള ഡൈ സാക്കിറിന്‍ ചേര്‍ത്ത് സിറഞ്ചിലൂടെയാണ് കുത്തിക്കയറ്റുന്നത്. വിളവെടുപ്പിന് ശേഷമാണ് ഈ രാസവസ്തു കുത്തിക്കയറ്റുന്നതെങ്കില്‍ വളര്‍ച്ചാകാലത്ത് നിരവധി കീടനാശിനികള്‍ തെളിക്കുന്നുമുണ്ട്.

കാബേജ്:

പഴങ്ങള്‍ മാത്രമല്ല പച്ചക്കറിയും വില്ലനാണ്. അഞ്ചു ദിവസങ്ങളില്‍ ഒരു തവണ കീടനാശിനി തളിക്കുന്നുണ്ട്. വിളവെടുക്കാന്‍ 150 ദിവസം വേണ്ട കാരറ്റില്‍ 53 തവണയാണ് മരുന്ന് തളിക്കുന്നത്. കാബേജിന്റെ ഇലയില്‍ പുഴുവരിച്ചാല്‍ അത് ചീത്തയാണെന്ന് പറഞ്ഞ് കടയില്‍ പോയി പുറമെ കാണാന്‍ ഭംഗിയുള്ളത് വാങ്ങുന്ന മലയാളികള്‍ക്ക് അറിയില്ലേ അതിന്റെ ഉള്ള് പൊള്ളയാണെന്ന്.

അരി:

കേരളീയരുടെ മുഖ്യ ആഹാരമായ അരിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍, 20092010 കാലയളവില്‍ 21.67 ശതമാനത്തിലും 201011ല്‍ 18.33 ശതമാനത്തിലും കീടനാശിനിയുടെ അംശം കണ്ടതായി കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഏലക്ക:

എന്‍ഡോസള്‍ഫാന്‍, ഡെല്‍റ്റാ മെത്രിന്‍, ക്വിനാല്‍ ഫോസ്, ട്രയാസോ ഫോസ്, ക്ലോര്‍വൈറി ഫോസ്, പ്രൊഫെനോ ഫോസ്, എഡിഫെന്‍ ഫോസ്, സൈപ്പര്‍ മെത്രിന്‍, എത്തയോണ്‍, മാലത്തയോണ്‍, ഫെന്‍പ്രോ പാത്രിന്‍, ലാംഡാ സൈഹാലോത്രിന്‍ തുടങ്ങിയ കീടനാശിനികളുടെ വിഷാംശമാണ് ഏലക്കയില്‍ കണ്ടെത്തിയത്. മലയാളിയുടെ മിക്ക ഭക്ഷണത്തിനും സുഗന്ധവും രുചിയും നല്‍കുന്ന ഈ സുഗന്ധ വ്യജ്ഞനം കഴിക്കുന്നത് വഴി മാരകമായ കീടനാശിനി അംശം കൂടിയാണ് ആമാശയത്തിലെത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :