'നെരുപ്പ് ഡാ'; കബാലിയുടെ ടീസര്‍ യൂട്യൂബിനെ നിശ്ചലമാക്കി, കാഴ്ച്ചക്കാരുടെ എണ്ണം തിട്ടപ്പെടുത്താനാകാതെ അധികൃതര്‍

യൂട്യൂബിന് പോലും കാഴ്ചക്കാരുടെ എണ്ണം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല

രജനി കാന്ത് , കബാലി , യൂട്യൂബ് , പാ രഞ്ജിത്ത് , കബാലിയുടെ ടീസര്‍
ചെന്നൈ| jibin| Last Modified തിങ്കള്‍, 2 മെയ് 2016 (10:53 IST)
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മെയ് ഒന്നിന് കൃത്യം പതിനൊന്ന് മണിക്ക് സൂപ്പര്‍സ്‌റ്റാര്‍ രജനി കാന്ത് നായകനാകുന്ന കബാലിയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ യൂട്യൂബും ഞെട്ടി. ഇന്നലെ റിലീസ് ചെയ്ത കബാലിയുടെ ടീസർ
ആദ്യമിനിറ്റുകളില്‍ കണ്ടത് അമ്പതിനായിരത്തിലധികം പേരാണ്. ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 12 ലക്ഷം പേര്‍ ടീസര്‍
കണ്ടതോടെ യൂട്യൂബിന് കണക്ക് തിട്ടപ്പെടുത്താന്‍ കഴിയാതെ വരുകയായിരുന്നു.

യൂട്യൂബിന് പോലും കാഴ്ചക്കാരുടെ എണ്ണം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. അതോടെ വ്യൂവേഴ്‌സിന്റെ എണ്ണത്തേക്കാള്‍ കൂടുതലായി ലൈക്കടിച്ചവരുടെ എണ്ണം. 1.06 സെക്കന്‍റാണ് ടീസറിന്‍റെ ദൈർഘ്യം. തകര്‍പ്പന്‍ ലുക്കും തീപാറുന്ന ഡയലോഗുമാണ് ടീസറിലെ പഞ്ച്.

ടീസര്‍ തുടങ്ങുന്നതു തന്നെ വെള്ളത്താടി വെച്ച് സ്യൂട്ട് ധരിച്ച ഹീറോയുടെ ഇന്‍ട്രൊഡക്ഷന്‍ സീനോടെയാണ്. പശ്ചാത്തലത്തില്‍ 'നെരുപ്പ് ഡാ' എന്ന വരികള്‍ കേള്‍ക്കാം. മാത്രമല്ല വിന്റേജ് ലുക്കിൽ പഴയകാല രജനിയെ കാണിക്കുന്ന രംഗവും അത്യുഗ്രൻ.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അധോലോക നേതാവിന്റെ റോളിലാണ് രജനി. ഏറെ കാലത്തിനുശേഷം രജനികാന്ത് സ്വന്തം പ്രായത്തിലുള്ള നായകകഥാപാത്രമാകുന്നുവെന്ന പ്രത്യേകതയും കമ്പാലിക്കുണ്ട്. മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവടങ്ങളിലാണ് ചിത്രീകരണം.

ഭാര്യയുടെ റോളില്‍ രാധിക ആപ്‌തെയും മകളുടെ വേഷത്തില്‍ ധന്‍സികയും അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. അട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് പാ രഞ്ജിത്ത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :