വിപണിയിൽ ബുള്ളുകൾക്ക് ആധിപത്യം, നിഫ്റ്റി 18,500 മറികടന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (12:20 IST)
വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ റെക്കോഡ് നേട്ടം സ്വന്തമാക്കി സൂചികകൾ.സെൻസെക്‌സ് 433.40 പോയന്റ് നേട്ടത്തിൽ 61,739 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 132 പോയന്റ് ഉയർന്ന് 18,500 മറികടന്നു.

സെൻസെക്സ് ഓഹരികളിൽ എച്ച്ഡിഎഫ്‌സി ബാങ്ക് രണ്ടുശതമാനത്തോളം കുതിച്ച് 1,720 രൂപ നിലവാരത്തിലെത്തി.ഹിൻഡാൽകോ (4.82%), ഒഎൻജിസി (8%), ഐഒസി (2.46%), ജെഎസ്ഡബ്ല്യു സ്റ്റീൽ (3.48%), ടാറ്റ സ്റ്റീൽ (1.78%) തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ലോഹ സൂചിക 3 ശതമാനവും പവർ, ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് എന്നിവ 1 ശതമാനംവീതം ഉയർന്നു. സെപ്‌റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങളാകും പ്രധാനമായും ഈയാഴ്‌ചയെ വിപണിയെ ചലിപ്പിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :