വൺപ്ലസ് മുൻ സിഇഒ ആരംഭിച്ച നത്തിങ് സ്മാർട്ട് ഫോൺ വിപണിയിലേക്ക്

അഭിറാം മനോഹർ| Last Modified ഞായര്‍, 17 ഒക്‌ടോബര്‍ 2021 (17:45 IST)
വൺപ്ലസിൽ നിന്നും പടിയിറങ്ങിയ മുൻ സിഇഒ കാൾ പേ ആരംഭിച്ച കമ്പനി നത്തിങ്
പുതിയ ഫോണ്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്ത. ഓഡിയോ ഉല്‍പ്പന്നങ്ങളിലാണ് തങ്ങളുടെ ശ്രദ്ധയെന്നായിരുന്നു കമ്പനിയുടെ ലോഞ്ചിങ് സമയത്ത് കാൾപേ പറഞ്ഞത്. ജിഎസ്എം അരീനയുടെ റിപ്പോർട്ട് പ്രകാരം നത്തിങ് കമ്പനിയുടെ 2022ഓടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാവിയിലെ ടെക് ഉൽപന്നങ്ങൾക്കായി
ക്വാല്‍കോം ടെക്‌നോളജീസും അതിന്റെ സ്‌നാപ്ഡ്രാഗണ്‍ പ്ലാറ്റ്‌ഫോമും സഹകരിക്കുന്നു എന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍ വരുന്നത്. സ്‌നാപ്ഡ്രാഗണ്‍ മൊബൈല്‍ പ്ലാറ്റ്ഫോമുകളുടെ ശക്തിയും കാര്യക്ഷമതയും 5 ജി കണക്റ്റിവിറ്റിയുമായി വിവിധ വിഭാഗങ്ങളിലുള്ള ഉപകരണങ്ങളിലൂടെ സംയോജിപ്പിച്ച്, ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതിനാണ് ശ്രദ്ധ ചെലുത്തുന്നത്. നത്തിങിന്റെ ആദ്യ ഓഡിയോ ഉൽപന്നം വലിയ വിജയവുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :