വിപ്രോയുടെ ഓഹരിവില കുതിച്ചു, വിപണി മൂല്യം നാല് ലക്ഷം കോടി പിന്നിട്ടു

അഭിറാം മനോഹർ| Last Modified വ്യാഴം, 14 ഒക്‌ടോബര്‍ 2021 (17:31 IST)
പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ വിപണിമൂല്യം നാല് ലക്ഷം കോടി മറികടന്നു.സെപ്റ്റംബർ പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് കമ്പനി നേട്ടമാക്കിയത്.

ഇതോടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ നാല് ലക്ഷം കോടി മറികടക്കുന്ന മൂന്നാമത്തെ ഐടി കമ്പനിയാണ് വിപ്രോ. സെപ്‌റ്റംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 19 ശതമാനം വർധിച്ച് 2,931 കോടിയായിരുന്നു. വരുമാനം 30 ശതമാനം കൂടി 19,667 കോടിയായി.

റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഐടിസി, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, കോട്ടക് മഹീന്ദ്ര ബാങ്ക്,ഭാരതി എയർടെൽ എന്നിവ ഉൾപ്പടെ12 കമ്പനികളാണ് നാലുലക്ഷം കോടി വിപണിമൂല്യം പിന്നിട്ടിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :