കൊവിഡ് ഭീതിയിൽ അടിതെറ്റി ഓഹരിവിപണി, സെൻസെക്‌സിന് നഷ്ടമായത് 1000ത്തിലേറെ പോയന്റ്

അഭിറാം മനോഹർ| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (12:33 IST)
കൊവിഡ് ഭീതിയിൽ തകർച്ച നേരിട്ട് ഓഹരിവിപണി സൂചികകൾ. തിങ്കളാഴ്‌ച്ചയിലെ തകർച്ചയിൽ നിന്ന് നേരിയ തോതിൽ തിരിച്ചുവരവെയാണ് വ്യാപാരദിനത്തിന്റെ അവസാനദിവസത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്.

സെൻസെക്‌സിൽ 1055 പോയന്റ് നഷ്ടത്തിൽ 57,740ലും നിഫ്റ്റി 313 പോയന്റ് താഴ്ന്ന് 17,222ലുമാണ് വ്യാപാരം നടക്കുന്നത്. പുതിയ കോവിഡ് വകഭേദത്തിന്റെ യുറോപ്പിലെ വ്യാപനവും ഏഷ്യൻ സൂചികകളിലെ നഷ്ടവുമാണ് രാജ്യാന്തര വിപണിയെ ബാധിച്ചത്.

ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനം വീതം നഷ്ടത്തിലാണ്. ഫാർമ, ഐടി, എഫ്എംസിജി സെക്ടറുകൾമാത്രമാണ് നേട്ടത്തിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :