1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Sensex gains 454 points by RIL rally

റിലയൻസിൽ ആറ് ശതമാനത്തിന്റെ കുതിപ്പ്, സെൻസെക് 454 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു

സെൻസെക്‌സ്
നവംബറിലെ ഫ്യൂച്ചർ കരാറുകൾ അവസാനിക്കുന്ന ദിവസമായിട്ടുകൂടി സൂചികകൾ നേട്ടത്തിൽ ക്ലോസ്‌ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിന്റെയും റിയാൽറ്റി, ഫാർമ ഓഹരികളുടെയും കുതിപ്പാണ് വിപണി നേട്ടമാക്കിയത്.
 
സെൻസെക്‌സ് 454.10 പോയന്റ് നേട്ടത്തിൽ 58,795.09ലും നിഫ്റ്റി 121.30 പോയന്റ് ഉയർന്ന് 17,536.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 6.3ശതമാനം നേട്ടത്തിൽ 2,499 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തത്.
 
ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി, ഫാർമ സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. അതേസമയം, ഓട്ടോ, ബാങ്ക് സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.5 ശതമാനം വീതം നേട്ടമുണ്ടാക്കി.
അടുത്ത ലേഖനം
മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് കേരള ഹൈക്കോടതി