സെൻസെക്സിൽ 303 പോയൻ്റ് നേട്ടം ഇൻഫോസിസ്, ഐസിഐസിഎ ഓഹരികളിൽ മുന്നേറ്റം

അഭിറാം മനോഹർ| Last Modified വെള്ളി, 13 ജനുവരി 2023 (19:44 IST)
വ്യാപാര ആഴ്ചയുടെ അവസാനദിവസം നഷ്ടത്തിൽ ക്ലോസ് ചെയ്ത് വിപണി. ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്,ടിസിഎസ് ഓഹരികളിൽ നേട്ടമുണ്ടായപ്പോൾ സെന്‍സെക്‌സ് 303.15 പോയന്റ് ഉയര്‍ന്ന് 60,261.18ലും നിഫ്റ്റി 98.40 പോയന്റ് നേട്ടത്തില്‍ 17,950ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസിലെയും ഇന്ത്യയിലെയും പണപ്പെരുപ്പ നിരക്ക് ഡിസംബർ മാസത്തിൽ കുറഞ്ഞതും പലിശ നിരക്ക് വർധനവിൽ നിന്നും റിസർവ് ബാങ്ക് പിന്മാറുമെന്നുമുള്ള സൂചനകൾ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി.സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ,പവർ,പൊതുമേഖല ബാങ്ക് എന്നിവ ഒരു ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്മോൾ ക്യാപ് സൂചികകൾ നേട്ടമില്ലാതെയാണ് ക്ലോ ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :