കൊവിഡ് ആശങ്കയിൽ അടിതെറ്റി ഓഹരിവിപണി, സെൻസെക്സ് 635 പോയിൻ്റ് താഴേക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2022 (18:34 IST)
ആഗോളസൂചികകൾ മന്ദഗതിയിലായത് ആഭ്യന്തര വിപണിയെ തളർത്തിയതൊടെ
സെൻസെക്‌സ് 635 പോയിൻറ് അഥവാ 1.03 ശതമാനം ഇടിഞ്ഞ് 61,067 ൽ അവസാനിച്ചു. എൻഎസ്ഇ നിഫ്റ്റി 35.15 പോയിന്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 18,385.30 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കൊവിഡ് സൂചനകളുടെ പശ്ചാത്തലത്തിൽ ഫാർമ സൂചികകൾ ഇന്ന് 2 ശതമാനത്തിലധികം മുന്നേറി. ഐടി സൂചികയും ഉയർന്നു. അതേസമയം പൊതുമേഖല ബാങ്ക്,മെറ്റൽ സൂചികകൾ തിരിച്ചടി നേരിട്ടു.ബി എസ്‌ ഇ മിഡ്‌ക്യാപ്, ബി എസ്‌ ഇ സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.4 ശതമാനവും 2.18 ശതമാനവും ഇടിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :