ബാങ്കില്‍ ഇനി ക്യൂ ഉണ്ടാകില്ല, എസ്ബിഐ രണ്ടും കല്‍പ്പിച്ച്; ഈ നീക്കം ഇടപാടുകാര്‍ക്ക് ആശ്വസകരമോ ?

ബാങ്കിൽ ക്യൂ നിൽക്കേണ്ട; പുതിയ ആപ്പുമായി എസ്​ബിഐ

 SBI , bank transactions , State Bank of India , NO Queue , NO Queue app , എസ്ബിഐ , നോ ക്യൂ ആപ്പ് , ഇടപാടുകാര്‍ , വെർച്യുൽ ടോക്കൺ , ബാങ്കിലെ ക്യൂ
ന്യൂഡൽഹി| jibin| Last Updated: ഞായര്‍, 7 മെയ് 2017 (12:35 IST)
ഇടപാടുകാര്‍ക്ക് കൂടുതല്‍ സൌകര്യങ്ങളൊരുക്കി എസ്ബിഐ. ബാങ്കിലെ നീണ്ട ക്യൂ ഒഴിവാക്കി സേവനങ്ങള്‍ ലളിതമാക്കാനുള്ള ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് അധികൃതര്‍. നോ ക്യൂ ആപ്പാണ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്.

നോ ക്യൂ ആപ്പ് വഴി എടുത്താൽ ബാങ്കിലെ ക്യൂവി​ന്റെ വിവരങ്ങൾ ലഭ്യമാകും. അതായത്​ ബാങ്കിൽ നമ്മുടെ ടോക്കൺ നമ്പർ വരു​മ്പോൾ ആപ്പ്​ നോക്കി ആ സമയത്ത്​ ബാങ്കിലെത്തിയാൽ മതിയാകും.

ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നും ആപ്പിൾ ആപ്​ സ്​റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ്​ ചെയ്യാം. എസ്​ബിഐയിൽ അക്കൗണ്ടില്ലാത്തവർക്കും പുതിയ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :