കൊള്ളയടി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം; മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 24മുതല്‍ പിഴയെന്ന് എസ്ബിഐ!

മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 24മുതല്‍ പിഴയെന്ന് എസ്ബിഐയുടെ മുന്നറിയിപ്പ്

 SBI , penalty , slap charges , minimum balance , transactions , RBI , മിനിമം ബാലന്‍സ് , എസ്ബിഐ , സേവന നികുതി , ബാങ്ക് , ആര്‍ ബി ഐ , പിഴ ശിക്ഷ
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2017 (19:47 IST)
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലങ്കില്‍ ഏപ്രില്‍ 24 മുതല്‍ പിഴ ഈടാക്കുമെന്ന് അറിയിച്ചു. മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുളള വ്യത്യാസം കണക്കാക്കിയാണ് പിഴ ഈടാക്കുക.

വിവിധ മേഖല തിരിച്ചാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എസ്ബിഐ നിജപ്പെടുത്തിയിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ 5000, നഗരങ്ങളില്‍ 3000, അര്‍ധ നഗരങ്ങളില്‍ 2000, ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് അക്കൌണ്ടില്‍ വേണ്ടത്.

മിനിമം ബാലന്‍സിനേക്കാള്‍ 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപ പിഴയും സേവന നികുതിയും നല്‍കേണ്ടി വരും. ഏപ്രില്‍ ഒന്നുമുതല്‍ പിഴ ചുമത്താനുള്ള തീരുമാനിച്ചിരുന്നതെങ്കിലും അസോസിയേറ്റ് ബാങ്കുകളുമായുളള ലയനത്തോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുത്തതിനാലാണ് സമയം പുനക്രമീകരിച്ചത്.

അതേസമയം, എസ് ബി ഐയുടെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സാധാരണക്കാരെ പിഴിയുന്ന നടപടിയാണ് ബാങ്ക് നടപ്പാക്കുന്നതെന്നാണ് ജനങ്ങളുടെ അഭിപ്രായം. എസ്ബിഐ അക്കൌണ്ട് ഉപേക്ഷിക്കാനാണ് ഭൂരിഭാഗം പേരും തീരുമാനിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :