ലണ്ടന്‍|
aparna shaji|
Last Modified ബുധന്‍, 19 ഏപ്രില്‍ 2017 (07:31 IST)
തന്നെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകൾ വ്യാജമാണെന്ന് ഇന്ത്യയിലെ ബാങ്കുകളെ വെട്ടിച്ച് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ. അറസ്റ്റ് ചെയ്തെന്ന വാർത്തകൾ മാധ്യങ്ങള്‍ സൃഷ്ടിച്ചെടുത്തതാണെന്നും മല്യ ആരോപിയ്ക്കുന്നു. അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടശേഷമാണ് വിജയ് മല്യയുടെ അവകാശവാദം.
ട്വിറ്ററിലൂടെയാണ് അറസ്റ്റ് വാര്‍ത്ത മല്യ നിഷേധിച്ചത്. വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ സാധാരണ ആഘോഷം മാത്രമാണ്. രാജ്യങ്ങള്‍ പ്രതിയെ കൈമാറുന്നത് സംബന്ധിച്ചുള്ള കോടതി നടപടികള്‍ പ്രതീക്ഷിച്ചതുപോലെ ഇന്ന് ആരംഭിച്ചെന്നുമാണ് വിജയ് മല്യയുടെ ട്വീറ്റ്. മല്യയുടെ ട്വീറ്റിന് താഴെ തെറിവിളികളും നടക്കുന്നുണ്ട്.
വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയ്ക്കുവേണ്ടി മല്യയെ അറസ്റ്റ് ചെയ്തതായി സ്‌കോട്ട്‌ലണ്ട് യാഡാണ് പ്രസ്താവനയിറക്കിയത്. സ്‌കോട്ട്‌ലന്റ് യാഡ് അറസ്റ്റ് ചെയ്തത് മൂന്നുമണിക്കൂറിന് ശേഷം മല്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കോടികള്‍ തട്ടിച്ച് രാജ്യം വിട്ട കിങ്ഫിഷര്‍ മുതലാളിക്ക് ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.