തിരുവനന്തപുരം|
AISWARYA|
Last Updated:
ശനി, 22 ഏപ്രില്‍ 2017 (08:39 IST)
എസ്ബിടി
എസ്ബിഐ ലയനത്തിന്റെ ഭാഗമായ ഡേറ്റ ലയനം തുടങ്ങി. എസ്ബിടിക്കു കീഴിലുള്ള എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്കു ലയിപ്പിക്കുന്ന പ്രവൃത്തി ഇന്നലെ രാത്രി 11.15ന് ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ഇരുബാങ്കുകളുടെയും സകല ഇടപാടുകളും രാജ്യവ്യാപകമായി സ്തംഭിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ആറിന് എസ്ബിഐയും രാവിലെ 11.30ന് പഴയ എസ്ബിടി അക്കൗണ്ടുകളും വീണ്ടും പ്രവർത്തനസജ്ജമാകും.
അതേസമയം ഡേറ്റ ലയനത്തിന് ശേഷം ഇടപാടുകൾക്കു ബുദ്ധിമുട്ടു നേരിടുന്നുണ്ടോ എന്നു പരിശോധിക്കാൻ സംസ്ഥാനത്തെ 100 മുൻ എസ്ബിടി ശാഖകളോട് ഇന്നും നാളെയും പ്രവർത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. ലയിച്ചു കഴിഞ്ഞ എസ്ബിടി ശാഖകളിൽ തിങ്കൾ മുതൽ എല്ലാ ഇടപാടുകളും സാധ്യമാകുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.
എസ്ബിടി എസ്ബിഐയുടെയും ലയനം നടന്നെങ്കിലും എസ്ബിടി ഇടപാടുകാർക്ക് എസ്ബിഐ ശാഖകളിൽ നിന്ന് സേവനം ലഭിച്ചിരുന്നില്ല. എന്നാല്‍ ഡേറ്റ കൈമാറ്റം ഇന്നു പൂർത്തിയാകുന്നതിനാൽ തിങ്കൾ മുതൽ എസ്ബിടി ഇടപാടുകാർക്ക് രാജ്യത്തെ ഏത് എസ്ബിഐ ശാഖയിലെത്തി
സേവനം തേടാം.