എസ്‌ബിഐ ലോക്കർ നിരക്കിൽ വൻ വർധന, യഥാസമയം അടച്ചില്ലെങ്കിൽ 40 ശതമാനം പിഴ

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ഫെബ്രുവരി 2020 (16:23 IST)
രാജ്യത്തെ എറ്റവും വലിയ ബാങ്കായ എസ്‌ബിഐ തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചു. ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ചെറിയ ലോക്കറിന്റെ 1,500 രൂപയിൽ നിന്നും 2000 രൂപയും,കൂടുതല്‍ വലുപ്പമുള്ള ലോക്കറിന് 9,000 രൂപയിൽ നിന്നും 12,000 രൂപയായും വർധിക്കും. മാർച്ച് 31 മുതലായിരിക്കും പുതുക്കിയ നിരക്കുകൾ നിലവിൽ വരിക.

രാജ്യമൊട്ടാകെയുള്ള മെട്രോകളിലും മറ്റ് നഗരങ്ങളിലുമാണ് വര്‍ധന ഏർപ്പെടുത്തിയിരിക്കുന്നത്.വാടകയ്‌ക്ക് പുറമെ ജിഎസ്‌ടി
നിരക്കുകൾ കൂടി ബാധകമാണ്.ഇതോടെ മീഡിയം വലിപ്പമുള്ള ലോക്കറിന്റെ നിരക്ക് 1000 രൂപകൂടി 4,000 രൂപയും താരതമ്യേന വലിയ ലോക്കറിന് 2000 രൂപകൂടി 8,000 രൂപയുമായി മാറും.33 ശതമാനത്തിന്റെ ശരാശരി വർധന.

അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിപ്പമനുസരിച്ച് 1,500 രൂപമുതല്‍ 9,000 രൂപവരെയായിരിക്കും നിരക്കുകൾ. ഇതിന് പുറമെ ഒറ്റത്തവണ രജിസ്ട്രേഷന് 500 രൂപയും ജിഎസ്‌ടിയും നൽകേണ്ടതായി വരും. ലോക്കർ വാടക യഥാസമയം അടച്ചില്ലെങ്കിൽ 40 ശതമാനം പിഴയീടാക്കാനും തീരുമാനമായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :