എസ്‌ബിഐ ഭവന വായ്‌പാ നിരക്കുകൾ വീണ്ടും കുറച്ചു; നിക്ഷേപ നിരക്ക് ഇങ്ങനെ

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് വായ്പ നിരക്കിന്റെ അടിസ്ഥാനത്തിലാണ് പലിശനിരക്ക് കുറച്ചത്.

റെയ്‌നാ തോമസ്| Last Modified ശനി, 8 ഫെബ്രുവരി 2020 (11:21 IST)
എസ്ബിഐ പലിശനിരക്ക് കുറച്ചു. പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളുടെ ചുവടുപിടിച്ചാണ് എസ്ബിഐയുടെ നടപടി. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് വായ്പ നിരക്കിന്റെ അടിസ്ഥാനത്തിലാണ് പലിശനിരക്ക് കുറച്ചത്. അഞ്ച് അടിസ്ഥാന പോയിന്റാണ് കുറച്ചാണ്. ഇതോടെ ഒരു വര്‍ഷം വരെയുളള എംസിഎല്‍ആര്‍ 7.85 ശതമാനമായി. വീണ്ടും പലിശനിരക്ക് കുറയ്ക്കുമെന്നാണ് എസ്ബിഐ നല്‍കുന്ന സൂചന. എസ്ബിഐയുടെ ചുവടുപിടിച്ച്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശനിരക്കില്‍ കുറവു വരുത്തിയിട്ടുണ്ട്.

ഭവന, വാഹനവായ്പകള്‍ എടുത്തവര്‍ക്ക് പലിശനിരക്ക് കുറച്ചത് ആശ്വാസകരമാകും. അതേസമയം നിക്ഷേപ നിരക്കും എസ്ബിഐ കുറച്ചിട്ടുണ്ട്. പണലഭ്യത വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി. ടേം ഡെപ്പോസിറ്റ് നിരക്കില്‍ 10 മുതല്‍ 50 അടിസ്ഥാന പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. രണ്ടു കോടി രൂപ വരെയുളള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് കുറച്ചത്. രണ്ടു കോടി രൂപയ്ക്ക് മുകളിലുളള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 25 മുതല്‍ 50 അടിസ്ഥാന പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :