ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു !

വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 79. 84 ആയിരുന്നു യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോഴുള്ള രൂപയുടെ മൂല്യം

രേണുക വേണു| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (11:02 IST)

യു.എസ്.ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 31 പൈസയുടെ ഇടിവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയിരിക്കുന്നത്. 80.15 ആണ് യു.എസ്.ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ള ഇന്ത്യന്‍ കറന്‍സിയുടെ ഇപ്പോഴത്തെ മൂല്യം. 80.10 ലാണ് രാവിലെ വ്യാപാരം തുടങ്ങിയത്. പിന്നീട് അത് 80.15 ആയി കൂപ്പുകുത്തി. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 79. 84 ആയിരുന്നു യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോഴുള്ള രൂപയുടെ മൂല്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :