പ്രതീക്ഷകള്‍ വെറുതേയായി, പലിശനിരക്കുകളില്‍ മാറ്റമില്ല

മുംബൈ| VISHNU.NL| Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2014 (13:08 IST)
വ്യവസായ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിസര്‍വ് ബാങ്കിന്റെ പണ അവലോകന നയം നിരാശയില്‍ അവസാനിച്ചു. പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെയാണ് ബാങ്ക് നയപ്രഖ്യാപനം നടത്തിയത്. ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതും രാജ്യത്തെ പണപ്പെരുപ്പത്തില്‍ നേരിയ കുറവുണ്ടായതും നിരക്കുകളില്‍ മാറ്റം വരുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ യാതൊരു മാറ്റവും വരുത്താതെയാണ് റിസവര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നയപ്രഖ്യാപനം നടത്തിയത്.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ദ്രുത ഗതിയിലാക്കാന്‍ നിരക്കുകള്‍ കുറയ്ക്കണമെന്ന് നിലപാടിലായിരുന്നു വ്യവസായിക ലോകം. നിരക്കുകള്‍ കുറഞ്ഞാല്‍ മാത്രമേ നിരക്കുകളിലും അനുസൃതമായ മാറ്റം വരുത്താന്‍ ബാങ്കുകള്‍ തയ്യാറാവുകയുള്ളു. എന്നാല്‍ പണപ്പെരുപ്പം കുറഞ്ഞെങ്കിലും പലിശ നിരക്കില്‍ മാറ്റം വരുത്താതെ ജാഗ്രതയോടെയുള്ള സമീപനമാണ് രഘുറാം രാജന്‍ സ്വീകരിച്ചത്.

കരുതല്‍ ധനനാനുപാതത്തിലും മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരിയില്‍ നടക്കുന്ന അടുത്ത വായ്പ അവലോകനത്തിലാകും നിരക്കുകള്‍ സംബന്ധിച്ച് പുതിയ പ്രഖ്യാപനം ഉണ്ടാവുക. അതുവരെ റിപ്പോ നിരക്ക് എട്ട് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴുശതമാനവുമായി തുടരും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :