അമിത പലിശ: രണ്ട്‌ പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| jibin| Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (16:57 IST)
നിയമവിരുദ്ധമായി പണം കടം കൊടുത്തു ഉയര്‍ന്ന നിരക്കില്‍ പലിശ വാങ്ങുന്നവര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത്‌ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ രണ്ട്‌ പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.

ബുധനാഴ്ച 11 റെയ്ഡുകളാണു നടത്തിയത്‌. മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ അമിത പലിശക്കാര്‍ക്കെതിരെ നടന്ന 13585 റെയ്ഡുകളിലായി 1604 പേര്‍ പിടിയിലായി. ഒട്ടാകെ 2748 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ്‌ മേധാവി അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :