ഓപ്പറേഷന്‍ കുബേര: രണ്ട് പേര്‍ അറസ്റ്റില്‍

 ഓപ്പറേഷന്‍ കുബേര , അറസ്റ്റ് , പൊലീസ് , പലിശ
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (17:46 IST)
അമിത പലിശയ്ക്ക് നിയമ വിരുദ്ധമായി പണം കടം കൊടുത്തു നിയമ ലംഘനം നടത്തുന്നവര്‍ക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

ആകെ ഏഴു റെയ്ഡുകളാണു നടത്തിയത്. ഇതില്‍ എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മേയ് മാസം മുതല്‍ ഇത്തരത്തിലുള്ള 13695 റെയ്ഡുകളാണു നടത്തിയത്. ഒട്ടാകെ 1719 പേര്‍ പിടിയിലുമായി. ഇക്കാലയളവില്‍ മൊത്തം 2821 കേസുകളാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :