ഇലക്ട്രിക് ക്വിഡിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു, ഉടൻ വിപണിയിലേക്ക് !

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 21 ഡിസം‌ബര്‍ 2018 (15:55 IST)
ഇനിയുള്ള കാലം ഇലക്ട്രിക് വാഹനങ്ങളുടേതാണ് എന്ന തിരിച്ചറിവിൽ എല്ലാ വഹന നിർമ്മാതാക്കളും ഇപ്പോൽ ഇലക്ട്രിക് വാഹന നിർമ്മാണ രംഗം വിപുലപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴിത ഫ്രഞ്ച് വാഹൻ നിർമ്മാതാക്കളായ റെനോയും തങ്ങളുടെ ഹാച്ച്ബാക്ക് ക്വിഡിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുകയാണ്.

റെനോ ക്വിഡിന്റെ ഇലക്‌ട്രിക് KZE കണ്‍സെപ്റ്റിന്റെ പരീക്ഷണ ഓട്ടം കമ്പനി ചൈനയിൽ ആരംഭിച്ചുകഴിഞ്ഞു. പുതുവർഷത്തിൽ വാഹനത്തെ ചൈനയിൽ അവതരിപ്പിക്കാനാണ് റെനോ ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയിൽ വലിയ മുന്നേറ്റമുണ്ടക്കിയ വാഹനമാണ് ക്വിഡ് എന്നതിനാൽ ചൈനീസ് വിപണിയിൽ അവതരിപ്പിച്ച ശേഷം ഉടൻ തന്നെ വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

ക്വിഡിന്റെ അടിസ്ഥാന രൂപത്തിൽ യാതൊരു മാറ്റവും വരുത്താതെയാണ് ഇലക്ട്രിക് മോഡലിനെയും കമ്പനി നിർമ്മിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 250 കിലോമീറ്റർ സഞ്ചരിക്കാൻ ക്വിഡിന്റെ ഇലക്ട്രോണിക് മോഡലിനാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :