മികച്ച ഓഫറുകളുമായി ആമസോൺ ഫാഷൻ സെയിൽ; ഒരുക്കിയിരിക്കുന്നത് 80 ശതമാനം വരെ വിലക്കിഴിവ്‌ !

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 21 ഡിസം‌ബര്‍ 2018 (14:32 IST)
മികച്ച ഓഫറികളുമായി ആമസോൺ സെയിൽ ആരംഭിച്ചു. ക്രിസ്തുമസും ന്യൂയറും പ്രമാണിച്ച് വമ്പൻ ഓഫറുകളാണ് ആമസോൺ ഫാഷൻ സെയിലിൽ ഒരുക്കിയിരികുന്നത്. ഡിസംബർ 19ന് ആരംബിച്ച ഓഫർ 23ന് അവസനിക്കും.

തുണിത്തരങ്ങൾക്കും ഫാഷൻ ഉത്പന്നങ്ങൾക്കുമായാണ് പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് കിഡ്സ് വെയര്‍, മെന്‍സ് വെയര്‍, വുമണ്‍സ് വെയര്‍, ബാഗുകള്‍ വാലെറ്റുകള്‍‍, ഷൂകള്‍, വാച്ചുകള്‍ ഫാഷന്‍ ജ്യുവലറി, പ്രെഷ്യസ് ജ്യുവലറി എന്നിങ്ങനെയുള്ള നിരവധി ഉത്പന്നങ്ങൾ 80 ശതമാനം വരെ വിലക്കിഴിവിലാണ് സെയിലിൽ വിൽപ്പന നടത്തുന്നത്.

ജാക്ക് ആന്‍ഡ് ജോണ്‍സ്‌, വെറോ മോഡാ, ടൈമെക്‌സ്‌, പ്യൂമ, ആരോ, ഫാസ്ട്രാക്ക്, സ്കൈബാഗ്‌സ്, ഒറാ തുടങ്ങിയ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ മികച്ച വിലക്കിഴിവിൽ ഫാഷൻ സെയിലിൽ സ്വന്തമാക്കാം. 5000 രൂപക്ക് പർച്ചേസ് ചെയ്യുന്നവർക്ക് 1000രൂപയുടെ ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :