ക്വിഡിന് നിയോടെക് എഡിഷനുമായി റെനോ: വില 4.37 ലക്ഷം മുതൽ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2020 (16:15 IST)
ജനപ്രിയ മോഡലായ ക്വിഡിന്റെ നിയോടെക് എഡിഷനുകൾ വിപണിയിലെത്തിച്ച് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ RXL വേരിയന്റ് അടിസ്ഥാനമാക്കി ഒരുക്കിയിരിയ്ക്കുന്ന നിയോടെക് എഡിഷൻ മൂന്ന് വേരിയന്റുകളിലാണ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്.. RXL വേരിയന്റുകളെക്കാള്‍ 30,000 രൂപ അധികമായിരിയ്ക്കും നിയോടെക് എഡിഷനുകൾക്ക്.

ഡ്യുവൽ ടോൻ എക്സ്റ്റീരിയര്‍ ആണ് എഡിഷന്റെ പ്രധാന സവിശേഷത. നിയോടെക് ഡോര്‍ ക്ലാഡിങ്, ഗ്രില്ലില്‍ ക്രോം ടച്, വോള്‍ക്കാനോ ഗ്രേ ഫ്ളക്സ് വീലുകള്‍, കറുപ്പില്‍ പൊതിഞ്ഞ ബി-പില്ലര്‍, സി പില്ലറില്‍ 3D സ്റ്റിക്കര്‍ എന്നിവയും എക്സ്റ്റീരിയറിലെ മാറ്റങ്ങളാണ്. ക്രോം ഫിനിഷുള്ള എഎംടി ഗിയര്‍ലിവര്‍, ആപ്പിള്‍ കാര്‍പ്ലേയ്, ആന്‍ഡ്രോയിഡ് ഓട്ടോ, 8-ഇഞ്ച് ടച്ച്‌സ്ക്രീന്‍ ഇന്‍ഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിൽ ഇടംപിടിയ്ക്കും.

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളീൽ പുതിയ പതിപ്പ് ലഭ്യമായിരിയ്ക്കും.
52 ബിഎച്ച്പി പവറും 72എന്‍എം ടോര്‍ക്കും സൃഷ്ടിയ്ക്കുന്നതാണ് 800 സിസി എഞ്ചിൻ. 5 സ്പീഡ് മാനുവൽ ഗിയർബോക്സായിരിയ്ക്കും ഈ പതിപ്പിൽ ഉണ്ടാവുക. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 67 ബിഎച്ച്‌പി പവറും 91എന്‍എം ടോർക്കും സൃഷ്ടിയ്ക്കാനാകും. 5 സ്പീഡ് മാനുവല്‍ എഎംടി ഗിയര്‍ബോക്‌സുകളിൽ ഈ എഞ്ചിനിൽ ലഭ്യമായിരിയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :